യുദ്ധം സൃഷ്ടിച്ച പ്രയാസങ്ങൾ അവിടെ പഠിച്ചിരുന്ന നിരവധി വിദ്യാർഥികളുടെ ജീവിതത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്; ഈ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്നതിനും അവർക്ക് ആവശ്യമായ സഹായങ്ങൾ നേടി കൊടുക്കുന്നതിനും, മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുമായി 'കീവ് ടു കേരള'; ആ സന്തോഷം പങ്കു വച്ച് മേയർ രാജേന്ദ്രൻ

'കീവ് ടു കേരള' യുദ്ധം സൃഷ്ടിച്ച പ്രയാസങ്ങൾ അവിടെ പഠിച്ചിരുന്ന നിരവധി വിദ്യാർഥികളുടെ ജീവിതത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് . ഈ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്നതിനും അവർക്ക് ആവശ്യമായ സഹായങ്ങൾ നേടി കൊടുക്കുന്നതിനും, മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുമായി എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സംഗമം ബഹു. ധനകാര്യ വകുപ്പ് മന്ത്രി സ:കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
ഈ വിവരം മേയർ ആര്യ രാജേന്ദ്രനാണ് ഫേസ്ബുക്കിലൂടെ പങ്കു വച്ചത്. മറ്റൊരു സന്തോഷ വാർത്ത കൂടെ മേയർ പങ്കു വച്ചിരിക്കുകയാണ്. 2022 മാർച്ച് 29-മുതൽ ഏപ്രിൽ 3-വരെ തെലുങ്കാനയിലെ ഹൈദരാബാദിൽ വച്ച് നടക്കുന്ന ദേശീയ സീനിയർ വനിതാ ഹാൻ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള കേരള ടീമിലേക്ക് തിരുവനന്തപുരം വലിയവേളി സ്വദേശിനി രഞ്ജിത രാജു തിരഞ്ഞെടുക്കപെട്ടു.
നിരവധി ദേശീയ, സംസ്ഥാന, യൂണിവേഴ്സിറ്റി ഹാൻ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തു മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുളള രഞ്ജിത രാജു തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ വലിയവേളിയിലെ
ശ്രീ. രാജു മാനുവൽ ശ്രീമതി വിക്ടോറിയ ദമ്പതികളുടെ മകളാണ്. തിരുവനന്തപുരത്തിന് അഭിമാനമായി മാറിയ രഞ്ജിത രാജുവിന് വിജയാശംസകൾ നേരുന്നു.
https://www.facebook.com/Malayalivartha