പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് കുത്തേറ്റു

പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ സെക്രട്ടറി പിലാത്തറ സ്വദേശിയായ റിജേഷിനാണ്(32) കുപ്പികൊണ്ടു കുത്തേറ്റത്.
പരിയാരം മെഡിക്കല്‍ കോളജിന് സമീപത്താണ് സംഘര്‍ഷമുണ്ടായത് ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് സംഭവം . പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘട്ടനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ പാര്‍ക്കിങ്ങ് സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha