ചോദ്യശരങ്ങളുമായി ഇന്ന് ക്രൈംബ്രാഞ്ച്..... കേസിന്റെ തുടരന്വേഷണത്തില്‍ ആദ്യമായി ദിലീപും ക്രൈം ബ്രാഞ്ചും മുഖാമുഖം....ഒന്നിലധികം ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ഒരു ഡസനോളം മൊഴികള്‍, രണ്ട് മാസത്തെ കണ്ടെത്തലുകള്‍ ഇവയെല്ലാം ചേര്‍ത്ത് ക്രൈംബ്രാഞ്ച് ചോദിക്കുന്ന ചോദ്യങ്ങളെ നേരിടുകയാണ് ദിലീപിന്റെ മുന്നിലെ വെല്ലുവിളി...ഇരുകൂട്ടര്‍ക്കും ഇന്ന് നിര്‍ണായകം

ചോദ്യശരങ്ങളുമായി ഇന്ന് ക്രൈംബ്രാഞ്ച്..... കേസിന്റെ തുടരന്വേഷണത്തില്‍ ആദ്യമായി ദിലീപും ക്രൈം ബ്രാഞ്ചും മുഖാമുഖം....ഒന്നിലധികം ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ഒരു ഡസനോളം മൊഴികള്‍, രണ്ട് മാസത്തെ കണ്ടെത്തലുകള്‍ ഇവയെല്ലാം ചേര്‍ത്ത് ക്രൈംബ്രാഞ്ച് ചോദിക്കുന്ന ചോദ്യങ്ങളെ നേരിടുകയാണ് ദിലീപിന്റെ മുന്നിലെ വെല്ലുവിളി...
തയ്യാറെടുപ്പുകളോടെ എത്തുന്ന ദിലീപിനെ സമ്മര്‍ദ്ദത്തിലാക്കിയുള്ള വിവരശേഖരണമാകും പ്രത്യേക അന്വേഷണസംഘം നടത്തുക. ഇന്ന് ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്.
63 ദിവസം മുമ്പ് വധഗൂഢാലോചന കേസിലാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ഒടുവില്‍ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും പുതിയ ചോദ്യംചെയ്യല്‍. ആലുവ പൊലീസ് ക്ലബ്ബില്‍ രാവിലെ പത്തിന് ഹാജരാകാനാണ് നിര്‍ദേശം.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണ സംഘം തുടരന്വേഷണം ആരംഭിച്ചത്. ഇതിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.
ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ചോദ്യംചെയ്യലില്‍ നിര്‍ണ്ണായകമാകും. ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന ആരോപണത്തിലും ദിലീപില്‍ നിന്ന് വിവരങ്ങള്‍ തേടും.ഏപ്രില്‍ 15ന് മുന്‍പ് തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha