സങ്കടക്കടലില്‍ നാട്... മൂലമറ്റം വെടിവയ്പില്‍ കൊല്ലപ്പെട്ട സനല്‍ സാബുവിന്റെ ദാരുണാന്ത്യം അനാഥമാക്കിയത് ഒരു കുടുംബത്തെ; വെടിവച്ചത് ലൈസന്‍സ് ഇല്ലാത്ത ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ച്; വാങ്ങിയത് ഒരു ലക്ഷത്തിന്; ഫിലിപ്പ് മാര്‍ട്ടിനെ തെളിവെടുപ്പിനുശേഷം കോടതി റിമാന്‍ഡ് ചെയ്തു

ഇടുക്കി മൂലമറ്റത്ത് യുവാവ് നാട്ടുകാര്‍ക്കുനേരെ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സനല്‍ സാബുവിന്റെ ദാരുണാന്ത്യം നാട്ടുകാരെ ഒരുപോലെ കണ്ണീരിലാഴ്ത്തി. സനല്‍ സാബുവിന്റെ മരണം ഒരു കുടുംബത്തെയാണ് അനാഥമാക്കിയത്. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു മുപ്പത്തിനാലുകാരനായ സനല്‍. കഴിഞ്ഞ മേയില്‍ ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃ സഹോദരപുത്രനാണ് കൊല്ലപ്പെട്ട സനല്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സനലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ശനിയാഴ്ച രാത്രിയാണ് മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിന്റെ വെടിയേറ്റ് ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബു മരിച്ചത്. ഭക്ഷണം തീര്‍ന്നെന്ന് അറിയിച്ചതിനെ തുടര്‍ന്നുണ്ടായ നിസാര തര്‍ക്കമാണ് നാടിനെ നടുക്കിയ കൊലപാതകമായി മാറിയത്. ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലാണ് സംഭവം. വിദേശത്തായിരുന്ന ഫിലിപ് ഈയിടെയാണ് നാട്ടില്‍ എത്തിയത്.
മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണത്തിന്റെ പേരില്‍ ഫിലിപ്പ് ബഹളമുണ്ടാക്കി. തട്ടുകടയില്‍നിന്ന് പ്രകോപിതനായി വീട്ടിലേക്ക് പോയ ഫിലിപ്പ് മാര്‍ട്ടിന്‍ തോക്കുമായി തിരിച്ചെത്തി വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അഞ്ചു തവണയില്‍ കൂടുതല്‍ വെടിയുതിര്‍ത്തയായി ദൃക്‌സാക്ഷി പറഞ്ഞു.
ഇവിടെനിന്നു പോയ പ്രതി ഹൈസ്‌കൂള്‍ ജംക്ഷനിലെത്തിയപ്പോള്‍ സ്‌കൂട്ടറിലെത്തിയ സനല്‍ ബാബുവിനെയും കൂട്ടുകാരനെയും വെടിവച്ചു. സനലിന്റെ കഴുത്തിനാണ് വെടിയേറ്റത്. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഫിലിപ്പിനെ മുട്ടത്തുവച്ചാണ് പൊലീസ് പിടികൂടിയത്.
ഇസ്രയേലില്‍ കഴിഞ്ഞ മേയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മാതാവിന്റെ സഹോദരപുത്രനാണു മൂലമറ്റത്ത് കഴിഞ്ഞ ദിവസം വെടിവയ്പില്‍ മരിച്ച സനല്‍ സാബു. കുടുംബത്തില്‍ ഒരു ദുരന്തത്തിന്റെ വേദന മാറുംമുന്‍പേ അപ്രതീക്ഷിതമായി അടുത്തതും വന്നതോടെ ബന്ധുക്കളും നാട്ടുകാരും നടുക്കത്തിലാണ്.
ബസ് കണ്ടക്ടറായ സനലായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഒന്നര സെന്റ് ഭൂമിയിലെ പഴയ വീടു മാത്രമാണ് കുടുംബത്തിന്റെ സമ്പാദ്യം. പിതാവ് സാബു രോഗബാധിതനായി ഏറെ നാളായി കിടപ്പിലാണ്. ഒരു വര്‍ഷമായി മൂലമറ്റത്തുള്ള ബസുടമയുടെ കീഴിലായിരുന്നു ജോലി. കല്യാണ ആലോചനകള്‍ നടക്കുന്നതിനിടെയാണു മരണം.
തട്ടുകടയിലെ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവു വെടിയേറ്റുമരിച്ച സംഭവത്തില്‍ പ്രതി ഫിലിപ്പ് മാര്‍ട്ടിനെ തെളിവെടുപ്പിനുശേഷം കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രിയാണു സംഭവം.
ലൈസന്‍സ് ഇല്ലാത്ത ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ചാണു ഫിലിപ് നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. സനലിന്റെ ഒപ്പമുണ്ടായിരുന്ന കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് പുഷ്‌കരന്‍ ഗുരുതര പരുക്കുകളോടെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
അശോക കവലയിലെ തട്ടുകടയില്‍ എത്തിയ ഫിലിപ്പും ബന്ധുവും ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും തീര്‍ന്നുപോയെന്ന് അറിയിച്ചതോടെ വാക്കേറ്റമുണ്ടായി. തട്ടുകടയിലുള്ളവരുമായി നടന്ന ബഹളത്തിനിടെ ഫിലിപ്പിനു സാരമായി പരുക്കേറ്റു. ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ മടങ്ങിയ ഫിലിപ് പിന്നീടു വീട്ടില്‍നിന്നു കാറില്‍ തോക്കുമായി എത്തി തട്ടുകടയുടെ നേരെ വെടിയുതിര്‍ത്തു. അതിനുശേഷം മൂലമറ്റം ഭാഗത്തേക്കു മടങ്ങുന്നതിനിടെ ഫിലിപ്പിന്റെ മാതാവ് എകെജി കവലയില്‍ കാര്‍ തടഞ്ഞ് മകനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീടാണ് പോലീസിന്റെ പിടിയിലായത്.
"
https://www.facebook.com/Malayalivartha