ഇരുപതോളം തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ പൊതു പണിമുടക്ക് ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ചു! 29ന് രാത്രി 12 മണിവരെ പണിമുടക്ക്.. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നത് കാരണം പൊതുജനങ്ങൾ രണ്ടു ദിവസം ബുദ്ധിമുട്ടും...

ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ പൊതു പണിമുടക്ക് ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ചു. 29ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്. തൊഴിലാളി വിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക. അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ ആറ് ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക,പൊതുമേഖല സ്വകാര്യവൽക്കരണവും, ദേശീയ ആസ്തി വില്പനയും നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
കേരളത്തിൽ ഹർത്താൽ പ്രതീതിയാണ്. സ്വകാര്യ വാഹനങ്ങൾ തടയുന്നില്ലെങ്കിലും റോഡുകളിൽ വാഹനങ്ങൾ കുറവാണ്. കെ.എസ്. ആർ.ടി.സി അവശ്യ സർവീസുകൾ മാത്രമാണ് നടത്തുന്നത്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നത് കാരണം പൊതുജനങ്ങൾ രണ്ടു ദിവസം ബുദ്ധിമുട്ടും.
ആശുപത്രി, ആംബുലൻസ്, മരുന്നുകടകൾ, പാൽ, പത്രം, ഫയർ ആൻഡ് റസ്‌ക്യൂ പോലുള്ള ആവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha