കോഴിക്കോട് ലോറിയും ഗുഡ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ലോറിയും ഗുഡ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വടക്കാങ്ങര പഴയപള്ളിക്ക് അടുത്ത് താമസിക്കുന്ന കടുവക്കുത്ത് തങ്കയത്തി ല്‍ ശറഫുദ്ദീന്‍ എന്ന മാനു (50)വാണ് മരിച്ചത്.
വര്‍ഷങ്ങളായി കൊളക്കന്‍ എന്ന പേരിലുള്ള മിനി ഗുഡ്സ് ലോറിയില്‍ ഡ്രൈവറാണ് മാനു. ദേശീയപാത രാമപുരം വലിയകുളം റോഡ് ജംഗ്ഷനു സമീപത്തുള്ള വൈറ്റ്ലാന്റ് ഹോട്ടലിനു സമീപത്ത് വെച്ച് ഇന്നലെ രാവിലെ 12 ഓടെയാണ് അപകടം നടന്നത്.
മാനു ഓടിച്ചിരുന്ന മിനി പിക്കപ്പ് എതിരെ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന ട്രെലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് വടക്കാങ്ങര പഴയ ജുമൂ അത്ത്പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
https://www.facebook.com/Malayalivartha