സനല്‍ സാബു ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ അടുത്ത ബന്ധു, കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയം, ബസ് കണ്ടക്ടറായി ജോലിചെയ്ത് കുടുംബം പൊറ്റിയിരുന്ന സനലിന്റെ അപ്രതീക്ഷിത വിയോഗത്താൽ അനാഥമായത് ഒരു കുടുംബം, നാടിനെ നടുക്കിയ കൊലപാതകത്തിൽ കലാശിച്ചത് ഭക്ഷണം തീര്‍ന്നതിനെ തുടര്‍ന്നുണ്ടായ നിസ്സാര തര്‍ക്കം...!!

മൂലമറ്റത്ത് നാടിനെ നടുക്കിയ കൊലപാതകത്തിൽ അതി ദാരരുണമായി കൊല്ലപ്പെട്ട സനല്‍ സാബു ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ അടുത്ത ബന്ധു. കഴിഞ്ഞ മേയില്‍ ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ ബന്ധുവാണ് സനല്‍. സൗമ്യയുടെ മാതൃ സഹോദരന്റെ പുത്രനാണ് ഇയാള്‍.പോസ്റ്റുമോര്‍ട്ടത്തിനുശേഷം സനലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.യുവാവിന്റെ അപ്രതീക്ഷിത വിയോഗത്താൽ അനാഥമായത് ഒരു കുടുംബമാണ്.
കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു ബസ് കണ്ടക്ടറായിരുന്ന സനല്‍.ശനിയാഴ്ച രാത്രിയാണ് മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിന്‍റെ വെടിയേറ്റാണ് കീരിത്തോട് സ്വദേശി സനല്‍ സാബു മരിച്ചത്. ഭക്ഷണം തീര്‍ന്നെന്ന് അറിയിച്ചതിനെ തുടര്‍ന്നുണ്ടായ നിസ്സാര തര്‍ക്കമാണ് നാടിനെ നടുക്കിയ കൊലപാതകമായി മാറിയത്. ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലാണ് സംഭവം.
കടയില്‍ ബീഫ് തീര്‍ന്നെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ എത്തിച്ചത്. മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണത്തിന്റെ പേരില്‍ ഫിലിപ്പ് ബഹളമുണ്ടാക്കി.തട്ടുകടയില്‍നിന്ന് പ്രകോപിതനായി വീട്ടിലേക്ക് മടങ്ങിയ ഫിലിപ്പ് തോക്കുമായി തിരിച്ചെത്തി വെടിവെക്കുകയായിരുന്നു. വിദേശത്തായിരുന്ന ഫിലിപ് ഈയിടെയാണ് നാട്ടില്‍ എത്തിയത്.
അഞ്ചു തവണയില്‍ കൂടുതല്‍ വെടിയുതിര്‍ത്തയായി ദൃക്സാക്ഷി പറഞ്ഞു. ഇവിടെനിന്നു പോയ പ്രതി, ഹൈസ്കൂള്‍ ജംക്‌ഷനിലെത്തിയപ്പോള്‍ സ്കൂട്ടറിലെത്തിയ സനല്‍ ബാബുവിനെയും കൂട്ടുകാരനെയും വെടിവച്ചു. സനലിന്റെ കഴുത്തിനാണ് വെടിയേറ്റത്. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഫിലിപ്പിനെ മുട്ടത്തുവച്ചാണ് പൊലീസ് പിടികൂടിയത്.
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് 2014ല്‍ ഇരുമ്പ് പണിക്കാരനെ കൊണ്ട് നിര്‍മിച്ചതാണെന്നാണ് വിവരം. കാട്ടുപന്നിയെ വെടിവയ്ക്കാനും നായാട്ടിനും വേണ്ടിയാണ് തോക്ക് നിര്‍മിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.വെടിവയ്പ്പ് ആളുമാറിയാകാമെന്ന് മരിച്ച സനലിന്റെ സുഹൃത്തിന്റെ പിതാവ് പറഞ്ഞിരുന്നു.
സനലിന് വെടിയേറ്റത് ആളുമാറിയാണ്. രാത്രി സനല്‍ ബാബു തട്ടുകടയില്‍ പോയിട്ടില്ലെന്ന് വിഷ്ണുവിന്റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനല്‍ രാത്രി ഭക്ഷണം കഴിച്ചത് തന്റെ വീട്ടില്‍ നിന്നാണ്.ഇയാള്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും തങ്കച്ചന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha