പൊതുപണിമുടക്കില്‍ വലഞ്ഞ് ജനങ്ങള്‍.... കഞ്ചിക്കോട് കിന്‍ഫ്രാപാര്‍ക്കില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു, കൊച്ചിന്‍ റിഫൈനറി മേഖലയില്‍ വാഹനങ്ങള്‍ വ്യാപകമായി തടയുന്നു

പൊതുപണിമുടക്കില്‍ വലഞ്ഞ് ജനങ്ങള്‍. ജനങ്ങള്‍ക്ക് ആഹാരം പോലും ലഭിക്കുന്നില്ല. കഞ്ചിക്കോട് കിന്‍ഫ്രാപാര്‍ക്കില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. തൊഴിലാളികളെ ബലം പ്രയോഗിച്ച് തിരിച്ചയയ്ക്കുകയാണ്.
പാലക്കാട് കിന്‍ഫ്രയിലും ജീവനക്കാരെ തിരിച്ചയയ്ക്കുകയാണ്. കൊച്ചിന്‍ റിഫൈനറി മേഖലയില്‍ വാഹനങ്ങള്‍ വ്യാപകമായി തടയുകയാണ്. കിറ്റെക്‌സിലേക്ക് ജോലിക്കാരുമായി പോയ ബസ് തടഞ്ഞു. കണ്ണൂരില്‍ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നുണ്ട്.കൊച്ചി ബി പി സി എല്ലില്‍ ജോലിക്കെത്തിയവരെയും തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് ഹൈക്കോടതി നിരോധിച്ചിരുന്നു.
ഇന്നലെ അര്‍ദ്ധരാത്രിയാണ് പണിമുടക്ക് ആരംഭിച്ചത്. 29ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ പോലുള്ള അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
https://www.facebook.com/Malayalivartha