തിരുവല്ലയില്‍ മാരുതി ഒമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മാരുതി ഒമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് കുമ്പനാട് ജംങ്ഷനിലുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
ബൈക്ക് യാത്രികരായിരുന്ന ഇലന്തൂര്‍ സ്വദേശി ശ്രീക്കുട്ടന്‍, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. കോയിപ്രം പൊലീസെത്തി മൃതദേഹങ്ങള്‍ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് റോഡില്‍ നിന്നും മാറ്റി.
"
https://www.facebook.com/Malayalivartha