ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ ... ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി; ആലുവ പോലീസ് ക്ലബില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നു... നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലാണ് ചോദ്യം ചെയ്യല്‍

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യുന്നതിനായി നടന്‍ ദിലീപ് ആലുവ പോലീസ് ക്ലബ്ബിലെത്തി. രാവിലെ പതിനൊന്നരയോടെ ആലുവയിലെ പത്മസരോവരത്തിലെ വീട്ടില്‍ നിന്നുമാണ് ദിലീപ് പോലീസ് ക്ലബ്ബില്‍ ഹാജരായത്.
കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ആദ്യമായാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. താരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യുന്നത്. ഏപ്രില്‍ 15ന് മുന്‍പായി കേസന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
കേസിലെ തുടരന്വേഷണം തടയണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ചോദ്യം ചെയ്യലില്‍ നിര്‍ണായകമായേക്കും.
https://www.facebook.com/Malayalivartha