സംയുക്ത തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ പൊതു പണിമുടക്ക് കോട്ടയം ജില്ലയിൽ പൂർണ്ണം; ഇരുചക്ര വാഹനങ്ങളും ഏതാനം ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്; കടകമ്പോളങ്ങളും ഓഫിസുകളും അടഞ്ഞുകിടക്കുന്നു

സംയുക്ത തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ പൊതു പണിമുടക്ക് കോട്ടയം ജില്ലയിൽ പൂർണ്ണം. ഇരുചക്ര വാഹനങ്ങളും ഏതാനം ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. കടകമ്പോളങ്ങളും ഓഫിസുകളും അടഞ്ഞുകിടക്കുകയാണ്. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃതത്തിൽ ജില്ലയിൽ എമ്പാടും പ്രതിഷേധ യോഗവും, പ്രതിഷേധ മാർച്ചും നടത്തി.
അതേസമയം പൊതുപണിമുടക്കിനെ തുടര്‍ന്ന് കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രധാനറോഡിന് നടുവില്‍ സമരാനുകൂലികള്‍ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ഇതുവഴിയെത്തിയ വാഹനങ്ങളും സമരക്കാര്‍ തടഞ്ഞു.ഇതിനിടെ പണിമുടക്ക് സമരമാക്കി മാറ്റാന്‍ സമരക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സമരക്കാരരുമായി വാക്കേറ്റമുണ്ടായി.
ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതായാണ് സൂചന.ജഡ്ജി സഞ്ചരിച്ച വാഹനവും സമരക്കാര്‍ തടഞ്ഞു. അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രദേശത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha