കടമെടുത്താണ് ശ്രീലങ്ക ഭയാനകമായ അവസ്ഥയിലേക്ക് പോയത്; കൊടും വിലക്കയറ്റം നേരിടുന്ന ശ്രീലങ്കയെ ചേർത്തണച്ച് ഇന്ത്യ; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിൽ

കടമെടുത്താണ് ശ്രീലങ്ക ഇത്തരത്തിൽ ഒരു ഭയാനകമായ അവസ്ഥയിലേക്ക് പോയത് . കടമെടുത്തത് കൂടുതലും ചൈനയിൽ നിന്നാണ് ചൈന മനപ്പൂർവ്വം കടക്കെണിയിലേക്ക് ശ്രീലങ്കയെ തള്ളി വിട്ടതാണ് എന്ന ആരോപണവും ശക്തമാകുന്നുണ്ട്. തിരിച്ചു ലാഭം ഒന്നുമില്ലാത്ത ഒരുപാട് നിക്ഷേപങ്ങളെ ചൈനക്കാർ അവിടെ നടത്തിയിട്ടുണ്ട്.
ചൈനയുടെ ആധിപത്യം എല്ലായിടത്തും സ്ഥാപിക്കാൻ വേണ്ടി നിരവധി കാര്യങ്ങൾ ശ്രീലങ്കയിൽ അവർ ചെയ്തു. ചൈനയുടെ ഒരുപാട് പ്രോജക്റ്റുകൾ അവിടെ ഉണ്ട്. ശ്രീലങ്കയിൽ എല്ലാം ഇറക്കുമതി ചെയ്യുകയാണ് . ഇറക്കുമതി ചെയ്ത് ചെയ്തു ഒന്നുമില്ലാത്ത അവസ്ഥയിലാണ് അവർ. അതേസമയം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തിയിരിക്കുകയാണ്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്ന് പോകുന്നത്. കൂടുതൽ പിന്തുണ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ച ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ് . ഇന്ത്യ നാല്പതിനായിരം ടൺ അരിയും ഡീസലും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും എസ് ജയശങ്കർ പങ്കെടുക്കും. തടവിലാക്കിയ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ അടിയന്തര നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്ന സാഹചര്യവും ഉണ്ടായി.
ഇതിനിടെ, ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത് . പ്രസിഡന്റ് ഗോതപായ രജപക്സേയുടെ രാജി ആവശ്യപ്പെട്ട് കൂടുതൽ മേഖലകളിൽ ജനം തെരുവിലിറങ്ങി. പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ വിലക്കയറ്റം അതിരൂക്ഷമായിട്ടുണ്ട്. അരക്കിലോ പാൽപ്പൊടിക്ക് 800 രൂപയ്ക്ക് അടുത്തായി വില. അരി കിലോയ്ക്ക് 290 രൂപയായി ഉയർന്നു. ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും ക്ഷാമം തുടരുകയാണ്. ഇന്ധനവില ഇന്നലെ വീണ്ടും കൂട്ടിയിരുന്നു.
ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ശ്രീലങ്കയിൽ ഇന്നലെ ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോൾ വില ശനിയാഴ്ച മുതൽ 303 രൂപയായി വർധിച്ചു. 25 ശതമാനം വിലകൂട്ടി രണ്ടാഴ്ച പൂർത്തിയാകും മുന്നേയാണ് ഈ പുതിയ വർധന. ഇന്ധന ക്ഷാമം രൂക്ഷമായ ലങ്കയിൽ പവർകട്ട് ഞായറാഴ്ചയും തുടരും.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്ക വിദേശത്തെ എംബസികളും അടച്ചുപൂട്ടുകയാണ്. ഇറാഖ്, നോർവേ, സുഡാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേതടക്കമുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha