ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാകും; ക്രമസമാധാനം തകർന്നാൽ ജനങ്ങളുടെ വിശ്വാസം നഷ്ടമാകും; സർക്കാർ ഭരണ കാര്യങ്ങളിൽ ഇടപെടലിനില്ല; സർക്കാരിനുള്ള നിർദ്ദേശം മാധ്യമങ്ങളിലൂടെ പറയാൻ ഉദ്ദേശിക്കുന്നില്ല; ക്രമസമാധാന പ്രശ്നങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ വമ്പൻ പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. കെ റെയിൽ പ്രതിഷേധങ്ങളിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ക്രമസമാധാനം തകർന്നാൽ ജനങ്ങളുടെ വിശ്വാസം നഷ്ടമാകുമെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി .
എന്നാൽ സർക്കാർ ഭരണ കാര്യങ്ങളിൽ ഇടപെടലിനില്ല. സർക്കാരിനുള്ള നിർദ്ദേശം മാധ്യമങ്ങളിലൂടെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ ദില്ലിയിൽ വച്ച് പ്രതികരിക്കുയുണ്ടായി. നേരത്തെയും അദ്ദേഹം കെ റെയിലിനെ കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞിരുന്നു . ജനവികാരത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.
സംസ്ഥാന ഭരണകർത്താക്കൾ ഇത്തരം വിഷയങ്ങളെക്കുറിച്ച് ബോധവാൻമാരാണ്. അവർ യുക്തമായ തീരുമാനമെടുക്കും. കെ-റെയിൽ വിഷയത്തിൽ ഇടപെടില്ല. സർക്കാരിന് ഉപദേശം നൽകുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് തന്റെ ജോലിയെന്നും ഗവർണർ പറഞ്ഞിരുന്നു.
അതേസമയം സിൽവർലൈൻ പദ്ധതി കടന്ന് പോകുന്ന ചെങ്ങന്നൂരിൽ സന്ദർശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ പരാതിയുമായി പൊട്ടിക്കരഞ്ഞ് വൃദ്ധ. 92വയസുകാരി ഏലിയാമ്മ വർഗീസാണ് കെ റെയില്‍ സംബന്ധിച്ച ആശങ്ക പങ്കുവയ്ച്ചത്. രമേശ് ചെന്നിത്തലയ്ക്ക മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. ഞങ്ങള്‍ക്ക് കെടപ്പാടമില്ലാതെ ആയിപ്പോയി, ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകുമെന്നും ഏലിയാമ്മ കരഞ്ഞു ചോദിച്ചു.
ഇപ്പോള്‍ ജനത്തെ കാണുമ്പോള്‍ ഭയമാണ്, ഉറക്കമില്ലെന്നും ഈ വൃദ്ധ മാതാവ് പറഞ്ഞു . കെ റെയില്‍ വരില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി സമാധാനിപ്പിച്ച് രമേശ് ചെന്നിത്തല ഇവിടെ നിന്ന് മടങ്ങി പോയത്. കെ റെയിലിൽ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. .
https://www.facebook.com/Malayalivartha



























