കണ്ടസ്റ്റന്റ്സ് എല്ലാരും ഹെവി മാസ്സ് അല്ലെ!!! ചിലരൊക്കെ ഓവർ കോൺഫിഡന്റ് ആണോ എന്ന് തോന്നിയോ?? നമുക്ക് കാണാം ഇന്ന് കണ്ട കെട്ടിപ്പിടുത്തവും, ചിരിയും,കളിയും, ആത്മവിശ്വാസവും മുന്നോട്ടു എങ്ങനെ എന്നും ആരൊക്കെ മനസ്സ് കീഴടക്കുമെന്നും,ആര് 100 ദിവസം തികയ്ക്കുമെന്നും; പരിചയം ഉള്ളവർ ആണെങ്കിലും നല്ലത് കണ്ടാൽ നല്ലതെന്നും തിരിച്ചാണെങ്കിൽ അതും എടുത്തു പറയണമല്ലോ അല്ലെ? ബിഗ്‌ബോസ് റിവ്യൂയുമായി അശ്വതി

പ്രേക്ഷകർ കാത്തിരുന്ന ബിഗ്‌ബോസ് കഴിഞ്ഞ ദിവസം തുടങ്ങിയിരിക്കുകയാണ്. 17 മത്സരാർത്ഥികൾ വീട്ടിനുള്ളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
ലോഞ്ച് എപ്പിസോഡ് എല്ലാരും കണ്ടു കാണുമല്ലോ ല്ലേ .അപ്പോൾ ഇവരൊക്കെ ആണ് മത്സരാർത്ഥികൾ
1)നവീൻ അറക്കൽ
2)ജാനകി സുധീർ
3)ലക്ഷ്മി പ്രിയ
4)Dr. റോബിൻ രാധാകൃഷ്ണൻ
5)ധന്യ മേരി വര്ഗീസ്
6)ശാലിനി
7)ജാസ്മിൻ മൂസ
8)കുട്ടി അഖിൽ
9)ഡെയ്സി ഡേവിഡ്
10)റോൺസൺ വിൻസെന്റ്
11) നിമിഷ. പി. എസ്
12) അശ്വിൻ. വി
13) അപർണ മൾബറി
14) സൂരജ്.എ
15) മൊഹമ്മദ് ഡെലിജൻ ബ്ലസ്സി
16) ദിൽഷ പ്രസന്നൻ
17) സുചിത്ര
\കണ്ടസ്റ്റന്റ്സ് എല്ലാരും ഹെവി മാസ്സ് അല്ലെ!!! ചിലരൊക്കെ ഓവർ കോൺഫിഡന്റ് ആണോ എന്ന് തോന്നിയോ?? എയ് ഇല്ല ല്ലേ . നമുക്ക് കാണാം ഇന്ന് കണ്ട കെട്ടിപ്പിടുത്തവും, ചിരിയും,കളിയും, ആത്മവിശ്വാസവും മുന്നോട്ടു എങ്ങനെ എന്നും ആരൊക്കെ മനസ്സ് കീഴടക്കുമെന്നും,ആര് 100 ദിവസം തികയ്ക്കുമെന്നും. ഇപ്രാവശ്യവും എനിക്ക് പ്രിയപ്പെട്ടവരും പരിചയം ഉള്ളവരും ഉണ്ടെന്നുള്ളതിൽ സന്തോഷം .
പക്ഷെ എത്ര പ്രിയപ്പെട്ടവർ ആണെങ്കിലും പരിചയം ഉള്ളവർ ആണെങ്കിലും നല്ലത് കണ്ടാൽ നല്ലതെന്നും തിരിച്ചാണെങ്കിൽ അതും എടുത്തു പറയണമല്ലോ അല്ലെ? അതല്ലേ അതിന്റെ ഒരു ബൂട്ടി . അങ്ങനാണല്ലോ ഓരോ വർഷം ഞാൻ ശത്രുക്കളെ കൂട്ടുന്നത് .ഇപ്പ്രാവശ്യം അങ്ങനെ ഒന്നും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ . കളി കളർ ആകട്ടെ.
https://www.facebook.com/Malayalivartha