തദ്ദേശതിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതു വരെ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാരുടെ സ്ഥലംമാറ്റം തിരഞ്ഞെടുപ്പു കമ്മിഷന്‍ നിരോധിച്ചു

സര്‍ക്കാര്‍മേഖലയിലും പൊതുമേഖലയിലും ജോലിചെയ്യുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം നിരോധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ.ശശിധരന്‍ നായര്‍ ഉത്തരവിട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെയാണ് നിരോധനം.
തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങള്‍ നീട്ടിവെക്കണമെന്ന് കമ്മിഷന്റെ നിര്‍ദേശ പ്രകാരം ആഗസ്ത് 17ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് മാനിക്കാതെ നിരന്തരം സ്ഥലംമാറ്റങ്ങള്‍ നടത്തുന്നതിനാലാണ് നിരോധിച്ചത്. അടിയന്തര സാഹചര്യത്തില്‍ ആരെയെങ്കിലും സ്ഥലം മാറ്റണമെങ്കില്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്റെയൊ ജില്ലാതല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടറുടെയൊ മുന്‍കൂര്‍ അനുമതി തേടണം.
17ന് ശേഷം നടത്തിയ സ്ഥലംമാറ്റങ്ങള്‍ തിരഞ്ഞെടുപ്പിന് അസൗകര്യമുണ്ടാക്കുന്നതാണെങ്കില്‍ പുനഃപരിശോധിക്കണമെന്നാണ് കമ്മിഷന്റെ നിലപാട്. തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയാല്‍ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം പാടില്ലെന്നാണ് ചട്ടം. ഇതനുസരിച്ചാണ് സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലെ സ്ഥലം മാറ്റം നീട്ടിവെച്ചത്.
എന്നാല്‍, ഈ ഉത്തരവ് പാലിക്കാത്തിനാല്‍ ഭരണഘടനാപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കമ്മിഷന്‍ സ്ഥലംമാറ്റങ്ങള്‍ ആകെപ്പാടെ നിരോധിച്ചത്. കേരള പഞ്ചായത്തിരാജ് നിയമത്തിലെ 132, 145 വകുപ്പുകളിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 156, 202 വകുപ്പുകളിലും പരാമര്‍ശിക്കുന്ന വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























