കേരളാ സംസ്ഥാനത്തു പോലീസ് കണക്കു പ്രകാരം 4500 ൽ ഏറെ ഗുണ്ടകൾ; അതിൽ 1300 പേർ എപ്പോഴും സജീവമാണെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു; ഉത്തർപ്രദേശിൽ ഗുണ്ടകളുടെ കീഴടങ്ങൽ തുടരുന്നു; ഇതോടെ സംസ്ഥാനം കൂടുതൽ സമാധാനപൂർണം ആവും എന്നാണു വിലയിരുത്തൽ; ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

ഉത്തർപ്രദേശിൽ ഗുണ്ടകളുടെ കീഴടങ്ങൽ തുടരുന്നു . ഇതോടെ സംസ്ഥാനം കൂടുതൽ സമാധാനപൂർണം ആവും എന്നാണു വിലയിരുത്തൽ .ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ജിയുടെ ഭരണത്തില്‍ ക്രിമിനലുകള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങുന്നുവെന്ന കാര്യം ചൂണ്ടിക്കാണിച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ജിയുടെ ഭരണത്തില്‍ ക്രിമിനലുകള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങുന്നു. പിടികിട്ടാ പുള്ളികൾക്കു എതിരെ പൊലീസ് എന്‍കൗണ്ടറും വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന ഭീതിയെയും തുടര്‍ന്നാണ് ഗുണ്ടകളും റൗഡികളും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നത്. തങ്ങളെ വെടിവെക്കരുത് എന്ന് പോലീസിനോട് കെഞ്ചി പറഞ്ഞാണ് ഗുണ്ടകൾ കീഴടങ്ങുന്നത് .
ഉത്തർ പ്രദേശിൽ കഴിഞ്ഞ ദിവസം നിരവധി ക്രിമിനലുകൾ കീഴടങ്ങിയപ്പോൾ , രണ്ടു കൊടും ക്രിമിനലുകളെ പോലീസ് എന്‍കൗണ്ടറിലൂടെ വെടിവെച്ചു കൊന്നു . വാണ്ടഡ് ക്രിമിനലും ഒളിവില്‍ കഴിഞ്ഞതുമായ ഗൗതം സിങ് എന്നയാളാണ് ആദ്യം കീഴടങ്ങിയത്. നിരവധി തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയാണ് ഗൗതം. ഛപ്യ പൊലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്.
പിന്നീട് 23 ക്രിമിനലുകള്‍ സഹാറന്‍പുരിലെ ഛില്‍കാന പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉത്തർ പ്രദേശിൽ ഗുണ്ടകളുടെ കീഴടങ്ങൽ തുടരുന്നു . ഇതോടെ സംസ്ഥാനം കൂടുതൽ സമാധാനപൂർണം ആവും എന്നാണു വിലയിരുത്തൽ .
കേരളാ സംസ്ഥാനത്തു പോലീസ് കണക്കു പ്രകാരം 4500 ൽ ഏറെ ഗുണ്ടകൾ. അതിൽ 1300 പേർ എപ്പോഴും സജീവമാണെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 25 കേസുകളിൽ കൂടുതലുള്ളവരും ഇപ്പോഴും അക്രമപ്രവർത്തനത്തിൽ സജീവമായി ഏർപ്പെടുന്നവരുമാണ് ഈ വിഭാഗത്തിൽ. കൊലക്കേസ്, കൊലപാതക ശ്രമം, അടിപിടി, പിടിച്ചുപറി, ക്വട്ടേഷൻ, ഭീഷണിപ്പെടുത്തി പണം തട്ടൽ, മണൽ–മണ്ണ് മാഫിയ, ലഹരിക്കടത്ത് എന്നിങ്ങനെ പലതരം കേസുകളാണ് ഓരോരുത്തരുടെയും പേരിൽ.
https://www.facebook.com/Malayalivartha