ദിലീപ് ക്രൈംബ്രാഞ്ചിന് മുൻപിൽ.. ദിലീപിന്റെ ചോദ്യം ചെയ്യൽ തുടരുന്നു.. പത്മസരോവരത്ത് തിരക്കിട്ട ചർച്ചകൾ! ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടും പരിശോധിക്കും; രണ്ടിലൊന്ന് ഇന്നറിയാം...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആലുവ പൊലീസ് ക്ളബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. പതിനൊന്നരയോടെ നടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുകയായിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഒന്നിലധികം ഫോറൻസിക് റിപ്പോർട്ടുകൾ, ഒരു ഡസനോളം മൊഴികൾ, രണ്ട് മാസത്തെ കണ്ടെത്തലുകൾ ഇവയെല്ലാം ഒത്തുനോക്കി ക്രൈംബ്രാഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളുടെ നടുവിലേക്കാണ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപ് ഇന്നെത്തിയത്. കേസിന്റെ തുടരന്വേഷണത്തിൽ ആദ്യമായാണ് ദിലീപും ക്രൈം ബ്രാഞ്ചും മുഖാമുഖം വരുന്നത്. ചോദ്യങ്ങളെ സമർത്ഥമായി നേരിടുകയാകും ദിലീപിന് മുന്നിലെ വെല്ലുവിളി. തയ്യാറെടുപ്പുകളോടെ എത്തുന്ന ദിലീപിനെ സമ്മർദ്ദത്തിലാക്കിയുള്ള വിവരശേഖരണമാകും പ്രത്യേക അന്വേഷണസംഘം നടത്തുക. 63 ദിവസം മുമ്പ് വധഗൂഢാലോചന കേസിലാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ഒടുവിൽ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും പുതിയ ചോദ്യംചെയ്യൽ. ആലുവ പൊലീസ് ക്ലബ്ബിൽ രാവിലെ പത്തിന് ഹാജരാകാനായിരുന്നു നിർദേശം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണ സംഘം തുടരന്വേഷണം ആരംഭിച്ചത്.
ഇതിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിന്റെ പങ്കിന് അടിവരയിടുന്ന കൂടുതൽ വിവരങ്ങൾ ഇപ്പോഴത്തെ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്നാണ് പ്രത്യേകസംഘം പറയുന്നത്. ദിലീപിന്റെ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ടും ചോദ്യംചെയ്യലിൽ നിർണ്ണായകമാകും. ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തിലും ദിലീപിൽ നിന്ന് വിവരങ്ങൾ തേടും.ഏപ്രിൽ 15ന് മുൻപ് തുടരന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആലുവ പൊലീസ് ക്ളബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. പതിനൊന്നരയോടെ നടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുകയായിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കൂടാതെ നടിയും ഭാര്യയുമായ കാവ്യ മാധവനെയും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കേസിലെ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ പറയുന്ന മാഡം ആരെന്നറിയുന്നതിനായിരിക്കും കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് കാവ്യയ്ക്കാണ് ടാബ് കൈമാറിയതെന്ന ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി സംബന്ധിച്ചും കാവ്യയിൽ നിന്നും അന്വേഷണ സംഘം വിവരം തേടും.
https://www.facebook.com/Malayalivartha