സമരം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അവകാശമില്ല! സർവീസ് ചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്; സർക്കാർ ഉദ്യോഗസ്ഥരുടെ സമരം തടഞ്ഞ് ഹൈക്കോടതി! സമരം തടഞ്ഞുകൊണ്ട് സർക്കാർ ഉടൻ ഉത്തരവ് ഇറക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം

സർക്കാർ ഉദ്യോഗസ്ഥരുടെ സമരം തടഞ്ഞ് ഹൈക്കോടതി. സമരം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അവകാശമില്ലെന്നും സർവീസ് ചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സമരം തടഞ്ഞുകൊണ്ട് സർക്കാർ ഉടൻ ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടൽ. ഇന്നും നാളെയും അവധിയെടുക്കുന്ന ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള ലീവായി കണക്കാക്കാനാണ് സർക്കാർ നീക്കം. ഇത് നിയമവിരുദ്ധമാണെന്നും തടയണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. 48 മണിക്കൂർ സമരം ആദ്യ പന്ത്രണ്ട് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ പലയിടത്തും അക്രമമുണ്ടായി. ജോലിക്കെത്തിയവരെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങൾ പോലും സമരക്കാർ തടഞ്ഞു. ആശുപത്രി, ആംബുലൻസ്, മരുന്നുകടകൾ, പാൽ, പത്രം, ഫയർ ആൻഡ് റസ്‌ക്യൂ പോലുള്ള ആവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha