വിവാദം ഒഴിയുന്നില്ല, പോലീസുകാരനെക്കൊണ്ടു കുട പിടിപ്പിച്ച മെറിന്‍ ജോസഫിനു വീണ്ടും സ്ഥാനചലനം

പോലീസിംഗിനെക്കുറിച്ച് കൂടുതല്‍ ട്രെയിനിംഗിനായി തലസ്ഥാനത്ത് എത്തിയ മെറിന്‍ ജോസഫ് ഐപിസ് ആഭ്യന്തര വകുപ്പിന് തലവേദനയാകുന്നു. സെക്രട്ടറിയേറ്റിനുമുന്നില്‍ പോലീസ്‌കാരനെ കൊണ്ട് കുടപിടിപ്പിച്ചതാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പിനെ അതൃപ്തിയിലാക്കിയിരിക്കുന്നത്. നേരത്തെ തന്നെ പക്വതയില്ലാത്ത പെരുമാറ്റം കൊണ്ട് മെറിന്‍ജോസഫ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിരുന്നു. മൂവാറ്റുപുഴ എ.സി.പിയായി മെറിനെ നിയമിക്കാനുള്ള നീക്കം ജോസഫ് വാഴക്കന്‍ എം.എല്‍.എയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് ഉപേക്ഷിച്ചിരുന്നു. അതിന് ശേഷമാണ് മെറിനെ പോലീസിംഗ് പഠിക്കാനായി ആഭ്യന്തരവകുപ്പ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.
പോലീസുകാരനെക്കൊണ്ടു കുട ചൂടിപ്പിച്ചു വിവാദത്തിലായ സാഹചര്യത്തില്‍ എ.സി.പി. മെറിന്‍ ജോസഫിനു വീണ്ടും സ്ഥാനചലനം ലഭിക്കാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം സിറ്റി എ.സി.പി. സ്ഥാനത്തുനിന്നു മെറിന്‍ ജോസഫിനെ മാറ്റാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ സമരച്ചൂടില്‍ പോലീസുകാരന്‍ പിടിച്ചുകൊടുത്ത കുടയുടെ കീഴില്‍ മെറിന്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്ന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ആഭ്യന്തരവകുപ്പിനുനേരെ ഉയരുകയും ചെയ്തു.
ഡി.സി.പി. ഗോറി സഞ്ജയ്കുമാറും മെറിനോടൊപ്പം നില്‍ക്കുന്നുണ്ട്. കുടയ്ക്കു കീഴില്‍ രണ്ടു കൈയുംകെട്ടി മെറിന്‍ നില്‍ക്കുന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. നടന്‍ നിവിന്‍ പോളിക്കൊപ്പം നില്‍കുന്ന ഫോട്ടോ ഹൈബി ഈഡന്‍ എം.എല്‍.എയെക്കൊണ്ട് മെറിന്‍ ജോസഫ് എടുപ്പിച്ചതു നേരത്തെ വിവാദമായിരുന്നു. ഫെയ്‌സ് ബുക്ക് പോസ്റ്റിനെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മെറിന്‍ മറുപടി നല്‍കിയതും ആഭ്യന്തര വകുപ്പിനെ ചൊടിപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























