ജേക്കബ് തോമസിനു പിന്നാലെ രാജു നാരായണസ്വാമിക്കും പുറത്തേക്കുള്ള വഴിതുറക്കുന്നു, മന്ത്രിയുടെ ഇഷ്ടത്തിന് വഴങ്ങാത്ത സ്വാമിയെ തെറിപ്പിക്കാന്‍ മന്ത്രി കെ.പി. മോഹനന്‍ മുഖ്യമന്ത്രിക്കു കുറിപ്പു നല്‍കി

ഫ്‌ലാറ്റ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഫയര്‍ഫോഴ്‌സ് ഡിജിപി ജേക്കമ്പ് തോമസിനു പിന്നാലെ സ്ത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരുകേട്ട രാജുനാരായണസ്വാമിക്കും പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു.സ്വാമിയെ നീക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.പി. മോഹനന്‍ മുഖ്യമന്ത്രിക്കു കുറിപ്പു നല്‍കി. നാളെ ചേരുന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ചുള്ള തീരുമാനമെടുക്കും.
പാഠപുസ്തക വിവാദമായി ബന്ധപ്പെട്ട് കടുത്ത നടപടികള്‍ സ്വീകരിച്ചതാണു സ്വാമിക്ക് പുറത്തേക്കുള്ള വഴിതെളിഞ്ഞത്. ഇതിനുപുറമേ, അച്ചടി വകുപ്പിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ചട്ടവിരുദ്ധമായി മാനദണ്ഡം തയാറാക്കണമെന്ന മന്ത്രിയുടെ ആവശ്യം സ്വാമി തള്ളിയിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ തനിക്കു പ്രവര്‍ത്തിക്കാനാകൂയെന്നു രാജു നാരായണസ്വാമി വ്യക്തമാക്കിയതോടെ പുറത്തേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു.
അഴിമതിക്കെതിരേ കര്‍ക്കശനിലപാട് കൈക്കൊള്ളുന്നതിനാല്‍ രാജു നാരായണസ്വാമി നിരവധി തവണ വകുപ്പുതല നടപടികള്‍ക്കു വിധേയനായിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിവിധ വകുപ്പുകളിലായി 20 സ്ഥലംമാറ്റങ്ങളാണ് അദ്ദേഹത്തിനുണ്ടായത്. മൂന്നാര്‍ ഒഴിപ്പിക്കലിനു നേതൃത്വം നല്‍കിയെങ്കിലും പിന്നീട് ഇടുക്കി ജില്ലാ കലക്ടര്‍ സ്ഥാനത്തു നിന്നുതന്നെ അദ്ദേഹം നീക്കപ്പെട്ടു. ചീഫ് സെക്രട്ടറി ജിജി തോംസണെതിരെയും രാജു നാരായണസ്വാമി ഐ.എ.എസ്. അസോസിയേഷനു പരാതി നല്‍കിയിരുന്നു. തന്നെ വിജിലന്‍സ് കേസില്‍ കുടുക്കാനും മൂന്നാര്‍ ദൗത്യം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ മന:പൂര്‍വം ദ്രോഹിക്കാനും ചീഫ് സെക്രട്ടറി ശ്രമിക്കുന്നെന്നായിരുന്നു പരാതി.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശാനുസരണം 16 സംസ്ഥാനങ്ങളിലെ 26 തെരഞ്ഞെടുപ്പുകളില്‍ രാജു നാരായണസ്വാമി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിത കഴിഞ്ഞതവണ മത്സരിച്ച ചെന്നൈ രാധാകൃഷ്ണനഗറിലും തെരഞ്ഞെടുപ്പു കമ്മിഷന്‍ നീരീക്ഷകനായി നിയോഗിച്ചത് സ്വാമിയെയായിരുന്നു. സമര്‍ഥനായ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറാക്കുമെന്നു കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് സമയമായതോടെ സംസ്ഥാനത്ത് മുഴുവന്‍ സമയ തെരഞ്ഞെടുപ്പു കമ്മിഷണര്‍ വേണമെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടെങ്കിലും രാജു നാരായണസ്വാമിയെ ഒഴിവാക്കിക്കൊണ്ട് ഇ.കെ മാജി, സുബ്രതാ ബിശ്വാസ്, സത്യജിത് രാജന്‍ എന്നിവരുടെ പേരുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു സര്‍ക്കാര്‍ നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























