ഇനി പ്രണയിക്കാം, ആരോഗ്യകരമായ പ്രണയത്തെ പ്രോത്സാഹിപ്പിക്കണമെന്ന് സഭാകൂട്ടായ്മ

ഇനി പ്രണയിക്കാം ആരും തടസം നില്‍ക്കില്ല, പക്ഷേ 20 വയസ് കഴിഞ്ഞിരിക്കണമെന്ന് മാത്രം. സമൂഹത്തിലെ വിപ്ലവകരമായ മാറ്റങ്ങള്‍ തങ്ങള്‍ അറിഞ്ഞിരിക്കണമെന്നും അതിനാല്‍ ആരോഗ്യകരമായ പ്രണയത്തെ പ്രോത്സാഹിപ്പിക്കണമെന്നും സഭാ കൂട്ടായ്മ. ആരോഗ്യകരമായ പ്രണയം പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ ദമ്പതികൂട്ടായ്മയുടെ കണ്ടെത്തല്‍. എന്നാല്‍ 20 വയസ്സിന് ശേഷമുള്ള പ്രണയത്തെ മാത്രമേ ആരോഗ്യകരമായി പരിഗണിക്കാനാവൂ എന്നാണ് ഇവരുടെ വാദം. പ്രണയം യാഥാര്‍ത്ഥ്യമാണെന്നും ഇതിനെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
എറണാകുളം- അങ്കമാലി അതിരൂപത ദമ്പതിമാരുടെ കൂട്ടായ്മയായ ഗ്രെയ്‌സ് റിപ്പിള്‍സ് കോണ്‍ഫറന്‍സിനു മുന്നോടിയായുള്ള പാലാരിവട്ടം മേഖലാ കോണ്‍ഫറന്‍സിലാണ് പ്രണയം ചര്‍ച്ചയായത്.
ഉത്തരവാദിത്വബോധം, നീതിബോധം, പരസ്പര ബഹുമാനം, ലൈംഗിക വിശുദ്ധി, കാഴ്ചപ്പാടിന്റെ പൊരുത്തങ്ങള്‍ എന്നിവ ആരോഗ്യകരമായ പ്രണയത്തിന്റെ ഘടകങ്ങളാകണം. കുടുംബങ്ങളില്‍ ആരോഗ്യകരമായ പ്രണയബോധം മാതാപിതാക്കളുടെ മാതൃകകള്‍ വഴി പരിശീലിപ്പിക്കപ്പെടണം. സദാചാര പോലീസ് വാഴ്ച ആരോഗ്യകരമായ പ്രണയത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുവാന്‍ സാധ്യതയുണ്ട്.
പ്രേമം പാപമോ പ്രണയം പുണ്യമോ എന്ന വിഷയത്തില്‍ എന്ന യൂണിറ്റ് തലത്തില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയിലായിരുന്നു മേഖലാ കോണ്‍ഫറന്‍സില്‍ പ്രണയം ചര്‍ച്ചയായത്.
മൂന്ന് മേഖലകളിലായി നടക്കുന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ഡിസംബര്‍ 5 ന് നടക്കുന്ന അതിരൂപതാ കോണ്‍ഫറന്‍സ് ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ സഭയ്ക്ക് മുന്നില്‍ സമര്‍പ്പിക്കും.
പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍സ് പാരീഷ് ഹാളില്‍ നീണ്ട ചര്‍ച്ചകളാണ് നടന്നത്. നല്ല പ്രണയമൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മാധ്യമ സംസ്‌കാരവും സമൂഹകാഴ്ചപ്പാടുകളുമാണ് ഇതിന്റെ ആവശ്യമാണെന്നും കോണ്‍ഫറന്‍സ് വ്യക്തമാക്കി. വിവിധ ഗ്രെയ്‌സ് റിപ്പിള്‍സ് യൂണിറ്റുകളില്‍ നിന്നുള്ള നൂറോളം ദമ്പതി പ്രതിനിധികളും വൈദികരും കന്യാസ്ത്രീകളും പങ്കെടുത്തു.
പ്രൊഫ. ഡോ ജോസ് ആന്റണി പ്രബന്ധം അവതരിപ്പിച്ചു. കുടുംബ പ്രേഷിത കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി ആമുഖ പ്രഭാഷണം നടത്തി . ഫാറിജോ ചീരകത്തില്‍ റൈഫണ്‍ ജോസഫ്, ജോസ് മാത്യു കുരിയന്‍-അനിത അത്തിക്കളം, സിസ്റ്റര്‍ അനിഷ, എസ്ഡി ഫാ. ആന്റണി ഇരവിമംഗലം എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























