അന്നത്തെ കൂലി വേലക്കാരി ഇന്ന് യുഎസ് കമ്പനിയുടെ സിഇഒ, ജ്യോതി റെഡ്ഡിയുടെ വളര്‍ച്ച കഠിനാദ്വാനത്തിലൂടെ

ചുട്ടുപൊള്ളുന്ന വെയിലത്ത് പത്തുരൂപ ദിവസ വേദത്തിനുവേണ്ടി പകലന്തിയോളം പണിയെടുക്കുബോഴും ജ്യോതി റെഡ്ഡി എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക് ഒരു ലക്ഷ്യ മുണ്ടായിരുന്നു. ചെറുപ്പത്തിലെ ജ്യോതിയ്ക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. കൂടാതെ അടിയന്തിരാവസ്ഥതകാലത്ത് മിലിറ്ററിയിലായിരുന്ന ജ്യോതിയുടെ അച്ഛന് ജോലി നഷ്ടമായി. പിന്നീട് 16ാമത്തെ വയസ്സില്‍ തന്നെക്കാള്‍ 10 വയസ്സുകൂടുതലുള്ളയാളെ ജ്യോതിയ്ക്ക് വിവാഹം കഴിയ്‌ക്കേണ്ടി വന്നു. 18ാമത്തെ വയസ്സില്‍ ജ്യോതി രണ്ടു മക്കളുടെ അമ്മയുമായി. ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ജ്യോതിയുടെ ജീവിതം വീണ്ടും കഷ്ടപ്പാടുകള്‍മാത്രം നിറഞ്ഞതായി. അങ്ങനെ നിത്യവൃത്തിയ്ക്ക് വേണ്ടി ജ്യോതി പാടശേഖരങ്ങളില്‍ കൂലിപ്പണിചെയ്തു. 19851-990 നീണ്ട അഞ്ചു വര്‍ഷം ചുട്ടുപൊള്ളുന്ന സൂര്യനു കീഴെ ദിവസം പത്തുരൂപ വേതനത്തില്‍ ജ്യോതി അധ്വാനിച്ചു.
പത്തുരൂപ ദിവസ വേതനത്തിന് ചുട്ടുപൊള്ളുന്ന വെയിലില്‍ പണിയെടുത്തിരുന്ന അനില ജ്യോതി റെഡ്ഡി എന്ന ഇന്ത്യന്‍ പെണ്‍കുട്ടി ഇന്ന് 15 മില്ല്യണ്‍ ലാഭമുള്ള യുഎസ് ഐടി കമ്പനിയുടെ സിഇഒ ആണ്.
ഒന്നുമില്ലായ്മയില്‍ നിന്നും ലോകത്തിലെ തന്നെ ഒന്നാമതായ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ തലപ്പത്തേക്കുള്ള ജ്യോതിയുടെ യാത്ര ഉന്നതങ്ങളിലെത്താന്‍ ആഗ്രഹിയ്ക്കുന്ന ആര്‍ക്കും പ്രചോദനാത്മകമാണ്.
മനസ്സില്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള വഴിയും തെളിയും എന്നു പറയുന്നതുപോലെ ഏറെ സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ജ്യോതിയക്ക് മുന്നില്‍ പ്രതീക്ഷയുടെ വാതില്‍ തുറക്കപ്പെട്ടു. തോട്ടം തൊഴിലാളികളുടെ നെറ്റ് സ്‌കൂളില്‍ അധ്യാപികയായി ആദ്യ ജോലി. അങ്ങനെ തോട്ടംതൊഴിലാളിയില്‍ നിന്നും സര്‍ക്കാര്‍ അധ്യാപികയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. പിന്നീട് ഗ്രാമങ്ങളില്‍ പോയി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും തയ്യല്‍ പഠിപ്പിക്കാന്‍പോവും. അതിന് മാസം 120 രൂപകിട്ടും, ഇന്നത്തെ ഒരു ലക്ഷം രൂപകിട്ടുന്ന സന്തോഷമായിരുന്നു അന്നതിന്.
അങ്ങനെ പഠിക്കാനുള്ള ആഗ്രഹം ജ്യോതിയില്‍ വീണ്ടും അണപൊട്ടി. അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും വൊക്കേഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.ആ സമയത്താണ് യുഎസ്സിലുള്ള കസിനെ കാണുന്നത് അതോടെ ജ്യോതി ഒന്നുറപ്പിച്ചു, തന്റെ പ്രാരാബ്ധങ്ങളില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ യുഎസ്സിലേക്ക് പോകണമെന്ന്. പിന്നീടുള്ള പരിശ്രമങ്ങള്‍ അതിനുള്ളതായിരുന്നു. പാസ്‌പോര്‍ട്ടിനും വിസയ്ക്കുമുള്ള പണം സ്വരൂപിയ്ക്കാന്‍ തുടങ്ങി. തന്റെ മക്കള്‍ക്ക് നല്ല ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്ന ജ്യോതി 2000ല്‍ യുഎസ്സിലേക്ക് പറന്നു.
യുഎസ്സില്‍ ആദ്യം പെട്രോള്‍ പമ്പുകളിലും ഹോട്ടലുകളിലെ ബാത്‌റൂം ജോലിക്കാരിയായും ജോലിചെയ്തപ്പോള്‍ സ്വന്തമായി ബിസിനസ് എന്ന ആശയം ജ്യോതിയില്‍ ഉടലെടുത്തു. അങ്ങനെ തന്റെ 40000ഡോളര്‍ സമ്പാദ്യവുമായി സ്വന്തമായി ബിസിനസ്സും ആരംഭിച്ചു. പിന്നീട് ജ്യോതിയുടെ ജൈത്രയാത്ര ആരംഭിച്ചു. യുഎസ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കീ സോഫ്ര്റ്റ്‌വെയര്‍ സൊലൂഷന്‍സ് എന്ന കമ്പനിയുടെ സിഇഒ ആണ് ഇന്ന് ജ്യോതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























