മാന്‍ഡ്രേക്ക് എന്ന് വിളിച്ചവര്‍ ഇപ്പോള്‍ ബൂമറാങ്ങ് ഇഫക്ട് എന്നും പറയുന്നുണ്ട്... കാരണം മുഖ്യമന്ത്രി എന്ന് തുടങ്ങിയാലും മൂക്കുംകുത്തി താഴെ വീഴുന്നതാണ് രീതി;വിവാദത്തിന്റെ പാളങ്ങളിലൂടെ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്കു ചീറിപ്പായുന്ന സില്‍വര്‍ലൈന്‍ വിഷയം

ഇത്രയുമധികം പേരുകള്‍ ചാര്‍ത്തി കിട്ടിയ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടാകില്ല. മാന്‍ഡ്രേക്ക്, കിറ്റപ്പന്‍, കാരണഭൂതന്‍ ഇപ്പോളിതാ നാറാണത്ത് ഭ്രാന്തനും. കിറ്റപ്പന്‍ ഈ വിടിന്റെ ഐശ്വര്യം എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ കിറ്റില്ല പക്ഷെ കുറ്റിയുണ്ട് ഫ്രീയായിട്ട്. സില്‍വര്‍ ലൈന്‍ കുറ്റി. മാന്‍ഡ്രേക്ക് എന്ന് വിളിച്ചവര്‍ ഇപ്പോള്‍ ബൂമറാങ്ങ് ഇഫക്ട് എന്നും പറയുന്നുണ്ട്. കാരണം മുഖ്യമന്ത്രി എന്ന് തുടങ്ങിയാലും മൂക്കുംകുത്തി താഴെ വീഴുന്നതാണ് രീതി.
കെ റെയിലില്‍ മുഖ്യന്‍ തന്നെ വീഴാന്‍ തുടങ്ങി. ഇപ്പോഴിതാ നാറാണത്ത് ഭ്രാന്തന്‍ പ്രയോഗവും. വിവാദത്തിന്റെ പാളങ്ങളിലൂടെ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്കു ചീറിപ്പായുന്ന സില്‍വര്‍ലൈന്‍ വിഷയം. ചിലര്‍ക്ക് ഇതൊരു സാധാരണ ചര്‍ച്ചാവിഷയമെങ്കില്‍, മറ്റു ചിലര്‍ക്ക് നെഞ്ചിലിറക്കിവച്ച കുറ്റിയാണ്. പാറകല്ലാണ്. ദിനംപ്രതി കേരളത്തെ സംഘര്‍ഷഭൂമിയാക്കുന്ന തരത്തിലേക്ക് കെ റെയില്‍ കല്ലിടല്‍ എത്തിയിരിക്കുന്നു. ഇതിനു മുന്‍പും കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പല സമരത്തിനും കേരളം സാക്ഷ്യം വഹിച്ചെങ്കിലും ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രം ബാധിക്കുന്ന സമരങ്ങളായിരുന്നു അതെല്ലാം. എന്നാല്‍, കെ റെയില്‍ സമരം കേരളത്തെ ഒട്ടാകെ ബാധിച്ചിരിക്കുന്നു. പലരുടെയും വീട്ടിലെ അടുപ്പില്‍ വരെ കെ റെയില്‍ ശില സ്ഥാപിക്കുമ്പോള്‍ ജനപിന്തുണയോടെ അതെല്ലാം പിഴുതെറിയാന്‍ ആഹ്വാനം ചെയ്യുകയാണ് പ്രതിപക്ഷ കക്ഷികള്‍.
കെ റെയില്‍ സമരത്തിന് രാഷ്ട്രീയമാനം കൈവന്നിരിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും കെ റെയില്‍ നടപ്പാക്കുമെന്ന് സിപിഎം ഊന്നിപ്പറയുമ്പോള്‍ പദ്ധതിയെ നഖശിഖാന്തം എതിര്‍ക്കുമെന്ന് പ്രതിഷേധക്കാരും വ്യ്ക്തമാക്കുന്നു. ഇതിനിടയിലാണ് ഇതാ തിരുവഞ്ചൂരിന്റെ അറ്റകൈപ്രയോഗം. ഇത്തവണ നാക്കുളിക്കിയത് അല്ല. സമരത്തിന്റെ മുന്‍നിരയിലിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളില്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമുണ്ട്. സിപിഎം നേതാവും മന്ത്രിയുമായ സജി ചെറിയാനു വേണ്ടി സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് മാറ്റിയെന്ന ഗുരുതര ആരോപണം ഉള്‍പ്പെടെ ഉന്നയിച്ചത് തിരുവഞ്ചൂരാണ്.
സില്‍വര്‍ലൈന്‍ സമരം ആളിക്കത്തിക്കുന്നതില്‍ തിരുവഞ്ചൂരിന്റെ പ്രസ്താവനകള്‍ക്കുള്ള പങ്കും ചെറുതല്ല. എം.എം. മണിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദ പരാമര്‍ശം കേരളം സജീവമായി ചര്‍ച്ച ചെയ്യുമ്പോഴാണ് ഇതാ മുഖ്യനിട്ട് കൊട്ടി. സ്വന്തം പുരയ്ക്ക് തീവച്ച ശേഷം കൈകൊട്ടി ചിരിക്കുന്ന നാറാണത്തു ഭ്രാന്തന്റെ നടപടിയാണ് പിണറായി സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്നത്. ജനത്തോടു പ്രതികാരം തീര്‍ക്കുകയാണ്. കൊച്ചുകേരളത്തിലെ കായലും കടലും തണ്ണീര്‍ത്തടങ്ങളും പാടങ്ങളും കുന്നുകളും പുഴകളും എല്ലാം കയ്യേറി സില്‍വര്‍ലൈനിന് കല്ലിടുകയാണ്. ഇവയെല്ലാം സംരക്ഷിക്കാന്‍ നിയമമുണ്ടാക്കിയത് അതതു കാലത്തെ സര്‍ക്കാരുകളാണ്. എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ ഇതെല്ലാം തകര്‍ക്കുകയാണ്.
https://www.facebook.com/Malayalivartha


























