കൊല്ലത്ത് കെറെയിലിനെതിരെ വന്‍ പ്രതിഷേധം.... തഴുത്തലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണിയുമായാണ് നാട്ടുകാര്‍

കൊല്ലത്ത് കെറെയിലിനെതിരെ വന്‍ പ്രതിഷേധം. കെ റെയില്‍ കല്ലിടലിനെതിരേ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുന്നു. ബുധനാഴ്ച രാവിലെ കൊല്ലത്ത് സര്‍വേ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
തഴുത്തലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണിയുമായാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
കെ റെയില്‍ നാടിന് ആപത്താണെന്നും സര്‍ക്കാര്‍ ആദ്യം കിടപ്പാടം ഒരുക്കിയ ശേഷം കുറ്റിയിടാന്‍ വരട്ടെയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha