എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിലെ വീഴ്ച: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഒടുവില്‍ മന്ത്രി നടപടിക്ക്. എസ്.എസ്.എല്‍.സി പരീക്ഷാ ഫല പ്രഖ്യാപനത്തിലുണ്ടായ വീഴ്ചയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. പരീക്ഷാ ഭവന്‍ സെക്രട്ടറി, പരീക്ഷാ ഭവനിലെയും കേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ഡി.പി.ഐയ്ക്ക് നിര്‍ദേശം നല്‍കിയതായി അബ്ദുറബ്ബ് അറിയിച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ഡി.പി.ഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെറ്റായ സ്‌കോര്‍ഷീറ്റ് ഫോര്‍മാറ്റ് ഉപയോഗിച്ചതാണ് പരീക്ഷാഫലം പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പരീക്ഷാ നടത്തിപ്പില്‍ അടിമുടി തെറ്റ് സംഭവിച്ചതായി വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.
പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലും തെറ്റു സംഭവിച്ചു. ഗ്രേസ് മാര്‍ക്ക് നല്‍കുന്നതില്‍ കാലതാമസം വന്നു. വേണ്ടത്ര അനുഭവ പരിചയമില്ലാത്തവരെയാണ് പരീക്ഷാ ചുമതലകളില്‍ നിയമിച്ചിരുന്നത്. സ്‌കോര്‍ യഥാക്രമം രേഖപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചു. പരീക്ഷാ ഭവനും എന്‍.ഐ.സിയും തമ്മില്‍ ആശയവിനിമയത്തിലും വീഴ്ച വന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























