മുഖ്യന്റെ മൂക്കിന് തുമ്പില്‍ ആഭാസം; പൊതുപണിമുടക്കില്‍ എല്ലാം അടഞ്ഞുകിടക്കുമ്പോഴും പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖ്യവേദിയായ നായനാര്‍ അക്കാദമിയില്‍ പണിത്തിരിക്ക്, പണിമുടക്കറിയാതെ ജോലി ചെയ്യുകയാണ് മറുനാടന്‍തൊഴിലാളികള്‍

സഖാക്കന്‍മാര്‍ക്ക് എന്തുമാകാം. മറ്റുള്ളവര്‍ക്ക് ഒന്നും നടക്കില്ല. പൊതുപണിമുടക്കില്‍ എല്ലാം അടഞ്ഞുകിടക്കുമ്പോഴും പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖ്യവേദിയായ നായനാര്‍ അക്കാദമിയില്‍ പണിത്തിരിക്ക്. അവിടെ പണിമുടക്കറിയാതെ ജോലി ചെയ്യുകയാണ് മറുനാടന്‍തൊഴിലാളികള്‍.
പണിയെടുക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ മറുപടി ഇങ്ങനെ ''എന്തു പണി, അതൊക്കെ ഞായറാഴ്ചയേ കഴിഞ്ഞിരുന്നു. തൂണിന്റെയും അലൂമിനിയം ഷീറ്റിന്റെയും ജോലി രാത്രിതന്നെ കഴിഞ്ഞു. ഇനി സ്റ്റേജില്‍ കസേര നിരത്താനുള്ള പണികളേ ബാക്കിയുള്ളു. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ മാസങ്ങളായി അവിടെ ഉണ്ട്. അല്ലാതെ പണിമുടക്ക് ദിവസം പണിയൊന്നും നടന്നിട്ടില്ല''.
ഏപ്രില്‍ ആറുമുതല്‍ 10 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. അതിന്റെ മുഖ്യവേദിയാണ് നായനാര്‍ അക്കാദമി. അക്കാദമിയിലെ നിര്‍മാണ പ്രവൃത്തികളില്‍ തീരദേശപരിപാലന നിയമവും കെട്ടിടനിയമങ്ങളും ലംഘിച്ചുവെന്ന് കാട്ടി കണ്‍ന്റോണ്‍മെന്റ് സ്റ്റോപ്പ് മെമ്മൊകൊടുത്തിരുന്നു. അതു കാരണം പണി ദിവസങ്ങളോളം നിലച്ചിരുന്നു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണത്തിനെതിരെ വീണ്ടും കന്റോണ്‍മെന്റ് ബോര്‍ഡ്. നിര്‍മ്മാണം ചട്ട വിരുദ്ധമെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നല്‍കി.
താല്‍ക്കാലിക നിര്‍മാണത്തിന്റെ പേരില്‍ സ്ഥിര നിര്‍മാണം നടത്തുന്നു എന്നാണ് കന്റോണ്‍മെന്റ് ബോര്‍ഡ് പറയുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനുവേണ്ടി നായനാര്‍ അക്കാദമിയില്‍ താല്‍ക്കാലിക കെട്ടിടമാണ് നിര്‍മിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്നും പണി നിര്‍ത്തിവെക്കണമെന്നും പൊളിച്ചു മാറ്റാതിരിക്കാന്‍ കാരണം എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണമെന്നും കാണിച്ച് കന്റോണ്‍മെന്റ് ബോര്‍ഡ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നായനാര്‍ അക്കാദമി അധികൃതര്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തികരമല്ലെന്ന് അറിയിച്ചു കൊണ്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. കന്റോണ്‍മെന്റ് ആക്ടിലെ സെക്ഷന്‍ 248 പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കണമെന്നുണ്ടെങ്കില്‍ പ്രവൃത്തിക്ക് ചെലവായ തുകയുടെ 20 ശതമാനം മുന്‍കൂറായി കെട്ടിവെക്കണം എന്ന വ്യവസ്ഥ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നും വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിനിടെ ജോലി ചെയ്യാന്‍ തയാറായി എത്തിയ അധ്യാപകര്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി ചര്‍ച്ചയാകുമ്പോഴാണ് സഖാക്കന്‍മാരുടെ ഇരട്ടത്താപ്പ്. അത്തോളി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി പ്രാദേശിക സിപിഎം നേതാക്കള്‍ മര്‍ദ്ദിച്ചെന്നാണ് അധ്യാപകരുടെ പരാതി.
https://www.facebook.com/Malayalivartha