ഞങ്ങളിട്ടാൽ ബർമുഡ,നിങ്ങളിട്ടാൽ വള്ളി കളസം; കുറച്ചു ദിവസം മുമ്പു കേരളത്തിലെ സിപിഎമ്മിന്റെ മാത്രം നയമായിരുന്നു ഇതെങ്കിൽ ഇന്ന് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെയും നയമായി മാറി; രാഷ്ട്ര സുരക്ഷയെ മുൻനിർത്തി മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കി നല്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചവരാണ് ഇന്ന് കേരളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം സ്റ്റുഡിയോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്; വിമർശനവുമായി സന്ദീപ് വചസ്പതി

ഞങ്ങളിട്ടാൽ ബർമുഡ, നിങ്ങളിട്ടാൽ വള്ളി കളസം.. കുറച്ചു ദിവസം മുമ്പുവരെ കേരളത്തിലെ സിപിഎമ്മിന്റെ മാത്രം നയമായിരുന്നു ഇതെങ്കിൽ ഇന്ന് ഈ നയം കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെയും നയമായി മാറിയിരിക്കുകയാണ്. രാഷ്ട്ര സുരക്ഷയെ മുൻനിർത്തി മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കി നല്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാരും കോൺഗ്രസുകാരും.
ഇന്ന് ഇതേ നേതാക്കൾ കേരളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം സ്റ്റുഡിയോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയാണ്. വിമർശനവുമായി സന്ദീപ് വചസ്പതി. അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഞങ്ങളിട്ടാൽ ബർമുഡ, നിങ്ങളിട്ടാൽ വള്ളി കളസം.. കുറച്ചു ദിവസം മുമ്പുവരെ കേരളത്തിലെ സിപിഎമ്മിന്റെ മാത്രം നയമായിരുന്നു ഇതെങ്കിൽ ഇന്ന് ഈ നയം കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെയും നയമായി മാറിയിരിക്കുകയാണ്.
രാഷ്ട്ര സുരക്ഷയെ മുൻനിർത്തി മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കി നല്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാരും കോൺഗ്രസുകാരും. ഇന്ന് ഇതേ നേതാക്കൾ കേരളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം സ്റ്റുഡിയോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയാണ്. എന്താണ് ഏഷ്യാനെറ്റ് ന്യൂസ് കേരളത്തിലെ ഇടത് - വലത് മുന്നണികളോട് ചെയ്തത്?
ചാനൽ ചർച്ചയിൽ അവതാരകൻ അവർക്ക് ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ചു. അത്ര മാത്രം. ഒരു സാധാരണ മനുഷ്യനെ പണിമുടക്ക് അനുകൂലികൾ നിഷ്ഠൂരമായി മർദ്ദിച്ചതിനെ ന്യായീകരിച്ച സിപിഎം നേതാവ് എളമരം കരീമിനോട് ചർച്ച നയിച്ച വിനു വി ജോൺ എന്ന മാധ്യമ പ്രവർത്തകൻ ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യത്തിന്റെ അർത്ഥം ഇതാണ്: താങ്കൾക്കാണ് ഇങ്ങനെയൊരു അവസ്ഥ വന്നിരുന്നത് എങ്കിൽ എന്താകുമായിരുന്നു താങ്കളുടെ നിലപാട്?
ഈ പരാമർശത്തിൽ പിടിച്ചാണ് എളമരം കരീമിനെ ആക്രമിക്കാൻ ചാനലിലൂടെ ആഹ്വാനം ചെയ്തു എന്ന് പ്രചരിപ്പിച്ച് സിപിഎമ്മും സിപിഐയും കോൺഗ്രസും മുസ്ലീം ലീഗും കേട്ടുകേൾവി പോലുമില്ലാത്ത മറ്റ് പാർട്ടികളും ചേർന്ന് ചാനലിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത് എവിടുത്തെ ജനാധിപത്യമാണ് എന്ന് ചോദിക്കുന്നില്ല. സ്വാതന്ത്ര്യവും ജനാധിപത്യവും എല്ലാം നിങ്ങൾക്ക് വെറും മുദ്രാവാക്യങ്ങൾ മാത്രമാണല്ലോ. എന്തിനാണ് നിങ്ങൾ കൈരളിയും ദേശാഭിമാനിയും ഒഴികെയുള്ള മാധ്യമങ്ങളോട് ഇത്ര അസഹിഷ്ണുത കാട്ടുന്നത്?
ജനാധിപത്യമെന്നത് എതിർക്കുന്നവരോടുള്ള സഹിഷ്ണുത കൂടിയാണെന്ന് പറഞ്ഞിരുന്ന നെഹ്റുവിന്റെ പിൻമുറക്കാരെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് നേതാക്കളും സിപിഎമ്മിനൊപ്പം ചേർന്ന് സത്യത്തിന്റെ വാമൂടാൻ ശ്രമിക്കുന്നത് സ്വന്തം നിലനില്പിനായാണ്. സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന കോൺഗ്രസ് എന്നതാണോ സെമി കേഡർ എന്നത് കൊണ്ട് കെ സുധാകരൻ ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഇപ്പോൾ സിപിഎമ്മും കോൺഗ്രസും തിരിയാൻ കാരണം ഇക്കഴിഞ്ഞ പണിമുടക്കിലെ ജനവിരുദ്ധത തുറന്നുകാട്ടി എന്നതാണ്. തങ്ങളെ നേരിട്ട് ബാധിക്കാത്ത ചില മുദ്രാവാക്യങ്ങളുടെ പേരിൽ ദേശീയ പണിമുടക്ക് എന്ന് പേരിട്ട് രണ്ടു ദിവസം മലയാളികളെ മാത്രം ബുദ്ധിമുട്ടിച്ചതോടെ ജനവികാരം എതിരായി. സ്വന്തം മുഖം രക്ഷിക്കാൻ ചാനലിനെതിരെ പടവാളെടുക്കുകയാണ് പിണറായി വിജയന്റെയും കെ സുധാകരന്റെയും അനുയായികൾ.
പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ തിങ്കളാഴ്‌ച്ച രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിൽ പണിമുടക്കിയ തൊഴിലാളികളെയും സിപിഎം രാജ്യസഭാ കക്ഷി നേതാവാ ഏളമരം കരീമിനെയും വിനു വി ജോൺ അധിക്ഷേപിച്ചുവെന്നാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പരാതി. തിരൂരിൽ രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവർ യാസറിനെ പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ച സംഭവം വിനു ചൂണ്ടിക്കാട്ടിയതാണ് എളമരത്തെയും സിപിഐ നേതാവ് കെ പി രാജേന്ദ്രനെയും കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെയും ഒരു പോലെ ചൊടിപ്പിച്ചത്.
ഓട്ടോക്കാരനെ പിച്ചി, മാന്തി എന്നു പറഞ്ഞു വരികയാണെന്ന് എളമരം പരിഹസിച്ചു. ഈ പരിഹാസം ചൂണ്ടിക്കാട്ടി നേതാവിന്റെ കുടുംബമായിരുന്നെങ്കിൽ സമരക്കാർ അങ്ങനെ ചെയ്യുമോ എന്ന ചോദ്യമാണ് വിനു വി ജോൺ ഉന്നയിച്ചത്. 'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു.
എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,': വിനു വി ജോണിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നില്ലേ? ഇതിൽ എവിടെയാണ് എളമരം കരീമിനെ ആക്രമിക്കണമെന്ന് വിനു ആഹ്വാനം ചെയ്യുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള കേരളത്തിലെ മുഖ്യാധാരാ മാധ്യമങ്ങളിലെ ഇടത് ഫ്രാക്ഷനുകളെ കുറിച്ച് ഏവർക്കും അറിവുള്ളതാണ്. രാവിലെ മുതൽ രാത്രിവരെ ഇത്തരം ആളുകൾ പടച്ചുവിടുന്ന ബിജെപി വിരുദ്ധതയും മോദി വിരുദ്ധതയും അതേ ഇടങ്ങളിൽ കിട്ടുന്ന അവസരങ്ങളിലൂടെ പ്രതിരോധിക്കാനാണ് ഞാൻ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ ശ്രമിക്കാറുള്ളത്.
അതിന്റെ ഭാഗമായി ഞങ്ങൾ ഇപ്പോഴും അവരുമായി നിസഹകരണത്തിലുമാണ്. എന്നാൽ, ഞങ്ങൾക്ക് അനുകൂലമായി എഴുതുകയും പറയുകയും വേണം എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ ഭരണകക്ഷിയുടെയും പ്രതിപക്ഷ കക്ഷിയുടെയും നേതാക്കളും പ്രവർത്തകരും ഒരു ചാനലിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തുന്നത് ജനാധിപത്യ സമൂഹത്തിന് തന്നെ അപമാനമാണ്. ഇപ്പോൾ കേരളത്തിലെ കോ- മാ - ലീ(കോൺഗ്രസ് - മാർക്സിസ്റ്റ് - ലീഗ്) സഖ്യം കാണുമ്പോൾ ഓർമ്മ വരുന്നത് കാൾ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന കൃതിയാണ്.
യൂറോപ്പിനെ കമ്മ്യൂണിസമെന്ന ദുർഭൂതം പിടികൂടിയിരിക്കുന്നു എന്നു പറഞ്ഞാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖം തുടങ്ങുന്നത്. ഈ ദുർഭൂതത്തെ തടയിടാനായി യൂറോപ്പിലെ എല്ലാ ശക്തികളും മാർപ്പാപ്പയും, സാർ ചക്രവർത്തിയും, മെറ്റർനിഹും, ഗിസോയും, ഫ്രഞ്ചു റാഡിക്കൽ കക്ഷികളും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ് എന്നും മാർക്സ് പറഞ്ഞുവെച്ചു. അതേ അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ.
കേരളത്തെ ബിജെപി എന്ന 'ദുർഭൂതം' പിടികൂടിയിരിക്കുന്നു. ഈ ദുർഭൂതത്തെ തടയിടാനായി കേരളത്തിലെ എല്ലാ ശക്തികളും - മുഖ്യമന്ത്രിയും പ്രതിപക്ഷവും സുഡാപ്പികളുമെല്ലാം ഒരു അവിശുദ്ധ സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അതിനെ അവർ വിളിക്കുന്ന പേരാണ് സംയുക്ത ട്രേഡ് യൂണിയൻ. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും 20 പാർലമെന്റ് മണ്ഡലങ്ങളിലും ജയിച്ച് നിൽക്കുന്ന കോൺഗ്രസും സിപിഎമ്മും ആരെയാണ് ഭയക്കുന്നത്? കേരളത്തിലെ വാർത്താ ചാനലുകളെയോ ജനങ്ങളെയോ അതോ ബിജെപിയേയോ?
കേരളത്തിലെ ജനങ്ങൾ - മാധ്യമ പ്രവർത്തകരും ബിജെപിക്കാരും ഉൾപ്പെടെയുള്ള ആരും സമരങ്ങൾക്ക് എതിരല്ല. സമരങ്ങളിലൂടെ തന്നെയാണ് ഈ രാജ്യവും ജനങ്ങളും ഇന്ന് കാണുന്ന നിലയിൽ രൂപപ്പെട്ടത്. പക്ഷേ എല്ലാ സമരങ്ങളിലും എല്ലാ ജനങ്ങളും ബുദ്ധിമുട്ട് അനുഭവിക്കണം എന്ന രീതി മാറണം. നിങ്ങൾ പറയുന്ന നുണകൾ മാത്രം ജനങ്ങൾ വിശ്വസിച്ചിരുന്ന കാലം മാറി. വിവര സാങ്കേതിക വിദ്യയുടെ വികാസം ഇവിടുത്തെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നുണ രാഷ്ട്രീയത്തിന് അന്ത്യം വരുത്തുന്നു എന്ന തിരിച്ചറിവാണ് ഇപ്പോൾ ഈ പാർട്ടികൾ നടത്തുന്ന സമരാഭാസത്തിന്റെ അടിസ്ഥാനം.
ഓടിവരണേ കടക്ക് തീപിടിച്ചേ എന്ന സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം, എളമരത്തെ വിനു ആക്രമിക്കാൻ ആഹ്വാനം ചെയ്തേ എന്ന് ആദ്യം വിളിച്ചു പറഞ്ഞത് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനാണ്. വിനു വി ജോണിനും മറ്റ് ന്യൂസ് ചാനലുകൾക്കുമെതിരെ ഇരു പാർട്ടികളും തിരിയാൻ കാരണം നിങ്ങളുടെ സമരത്തിന്റെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ വിജയിച്ചതാണ്.
നിങ്ങൾ ജനദ്രോഹികൾ ആണെന്ന് അവർ നാടിനോട് വിളിച്ചു പറഞ്ഞതാണ്. മാധ്യമങ്ങൾക്കെതിരായ നിലപാട് നിങ്ങൾക്ക് ഇനിയും കടുപ്പിക്കേണ്ടി വരും എന്നാണ് തോന്നുന്നത്. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ നിങ്ങൾ ജനങ്ങളെ ദ്രോഹിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും. ഇക്കാര്യത്തിലൊക്കെ കോൺഗ്രസിന്റെ പിന്തുണ കിട്ടുമെന്നും ഉറപ്പാണ്. എ. കെ.ജി സെന്ററാണല്ലോ ഇപ്പോൾ ഇന്ദിരാ ഭവനെയും ഭരിക്കുന്നത്.
https://www.facebook.com/Malayalivartha