ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗതീരുമാനം

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുതുക്കി പുറത്തിറക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പോടെയാണ് മന്ത്രിസഭ തീരുമാനമെടുത്തത്.
എന്നാല്‍, ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി. രാജീവും യോഗത്തെ അറിയിച്ചു.
ഇതേ തുടര്‍ന്ന് എതിര്‍പ്പ് അവസാനിപ്പിച്ച് വഴങ്ങിയ സിപിഐ മന്ത്രി കെ. രാജന്‍, ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നു പറഞ്ഞു. പുതുക്കിയ മദ്യനയത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
"
https://www.facebook.com/Malayalivartha