ഇനി കളി മാറും... ശ്രീ എം ഇറങ്ങി സഖാക്കന്‍മാരെ പഞ്ഞിക്കിടാന്‍... കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ 65ാം വാര്‍ഷിക ദിനാഘോഷങ്ങളുടെ ഭാഗമായി പത്മഭൂഷണ്‍ ശ്രീ എം നടത്തുന്ന പ്രഭാഷണം അനുവദിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നും സിഐടിയു സംഘടനയായ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍

നവോത്ഥാന സാക്ഷര സുന്ദര മതേതര കേരളം. ദൈവത്തിന്റെ സ്വന്തം നാട്. കേള്‍ക്കുമ്പോള്‍ നല്ല സുഖം. സമാധാനം. പക്ഷെ ഒന്നും തൊട്ടുതീണ്ടിയിട്ടില്ല എന്ന് ഓരോ സംഭവങ്ങളും വ്യക്തമാക്കുകയാണ്.
കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ 65ാം വാര്‍ഷിക ദിനാഘോഷങ്ങളുടെ ഭാഗമായി പത്മഭൂഷണ്‍ ശ്രീ എം നടത്തുന്ന പ്രഭാഷണം അനുവദിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നും സിഐടിയു സംഘടനയായ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന പ്രഭാഷണമാണ് തിരുവനന്തപുരം വൈദ്യുതിഭവന്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താവും പ്രഭാഷകനും എഴുത്തുകാരനുമായ പദ്മഭൂഷണ്‍ ശ്രീ. എം, അതായത് മുംതാസ് അലി നിര്‍വ്വഹിക്കാനിരുന്നത്.
യോഗയിലൂടെ മാനസിക സമ്മര്‍ദം ഒഴിവാക്കിയുള്ള സ്വസ്ഥ ജീവിതവും മികവുറ്റ ജോലിയും എന്ന വിഷയത്തിലാണ് എമ്മിന്റെ പ്രഭാഷണം. ഇതിനെതിരേയാണ് സിഐടിയു രംഗത്തെത്തിയത്.
നാനാ ജാതി മതസ്ഥരും മതവിശ്വാസമില്ലാത്തവരും ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന കെഎസ്ഇബിയില്‍ പ്രത്യേക വിശ്വാസം മുറുകെപിടിക്കുന്ന ആത്മീയചാര്യന്റെ പ്രഭാഷണം ശരിയല്ലെന്ന് സിഐടിയു പറയുന്നു. നേരത്തേ, ഇത്തരമൊരു നീക്കം നടന്നപ്പോള്‍ തങ്ങളുടെ എതിര്‍പ്പ് മൂലം പരിപാടി ഉപേക്ഷിച്ചിരുന്നു.
ഇത്തവണയും പരിപാടി ഉപേക്ഷിച്ചില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്നും കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. തീര്‍ന്നില്ല ഇതേ സഖാക്കനമാര്‍ തന്നെയല്ലേ ഒരു നര്‍ത്തകിയെ വിലക്കിയത്. അതായത് നര്‍ത്തകി മന്‍സിയയെ ഇടതുഭരണ സമിതി നൃത്തത്തില്‍ നിന്ന് വിലക്കിയ സംഭവം കേരളം മറന്നിട്ടില്ല. ഇപ്പോഴിതാ കൂടല്‍മാണിക്യം ക്ഷേത്രം തന്ത്രി പ്രതിനിധി രാജിവച്ചു.
നര്‍ത്തകി മന്‍സിയയ്ക്ക് 'നൃത്തോല്‍സവത്തില്‍' പങ്കെടുക്കാന്‍ ഇടതുഭരണ സമിതി അവസരം നിഷേധിച്ചതിന് പിന്നാലെ ക്ഷേത്രം തന്ത്രി പ്രതിനിധി രാജിവെച്ചു. ഭരണസമിതിയില്‍ നിന്നാണ് തന്ത്രി പ്രതിനിധി എന്‍പിപി നമ്പൂതിരി രാജിവെച്ചത്. മന്‍സിയയ്ക്ക് അവസരം നിഷേധിച്ചതില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതിന് പിന്നാലെയാണ് രാജിവെച്ചത്. കൂടല്‍മാണിക്യം കൂത്തമ്പല പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ദേവസ്വം ഭരണസമിതി എടുത്ത നിലപാടുകളില്‍ ക്ഷേത്രം തന്ത്രിമാരുടെ നിലപാടും നിര്‍ണായകമായിരുന്നു. പിന്നാലെ വിവാദം ഉയര്‍ന്നതോടെയാണ് രാജിയും. ഭരണസമിതി രാജി സ്വീകരിച്ചിട്ടില്ലെന്നും ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പ്രതികരിച്ചിട്ടുണ്ട്.
അഹിന്ദു ആയതിനാലാണ് നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചതെന്നായിരുന്നു നര്‍ത്തകി മന്‍സിയയുടെ പരാതി. ഏപ്രില്‍ 21ന് ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ മന്‍സിയക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ദേവസ്വം ഭാരവാഹികളില്‍ ഒരാള്‍ ഇക്കാര്യം വിളിച്ചറിയിച്ചതെന്നാണ് മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. സിപിഎം നേതാവ് യു.പ്രദീപ് മേനോനാണ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍. അടുത്ത കാലത്ത് ശ്യാം കല്യാണ്‍ എന്ന ഹിന്ദു യുവാവിനെ മന്‍സിയ വിവാഹം കഴിച്ചിരുന്നു.
വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യവും ഉണ്ടായതായി മന്‍സിയ പറയുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരം മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മലപ്പുറം വള്ളുവമ്പ്രത്ത് സ്വദേശിയായ മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഏറെ വിവേചനം നേരിട്ട മുസ്ലിം പെണ്‍കുട്ടിയാണ്. മതതീവ്രവാദികള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ രക്ഷിതാക്കളുടെ പിന്തുണയിലാണ് മന്‍സിയ ഉറച്ചുനിന്നത്. കാന്‍സര്‍ ബാധിച്ച് മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് വിലക്കുകളും മന്‍സിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എംഎ ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെയാണ് മന്‍സിയ പാസായത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ ശാസ്ത്രീയ നൃത്തം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ മന്‍സിയ ശ്യാം കൃഷ്ണനെ പ്രോത്സാഹിപ്പിക്കാനും പിന്തുണ നല്‍കാനും വിശ്വഹിന്ദു പരിഷത്ത് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും അറിയിച്ചിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്യം അഭിപ്രായ സ്വാതന്ത്യം വിശ്വാസ സ്വാതന്ത്യം എന്നിങ്ങനെ നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന നേതാക്കന്‍മാരാല്‍ നയിക്കപ്പെടുന്ന ഇടതു സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൂടല്‍ മാണിക്യം ദേവസ്വം ഏര്‍പ്പെടുത്തിയ ഈ വിലക്ക് ഹിന്ദു മതത്തിനും ഭാരതത്തിന്റെ കലാ സംസ്‌ക്കാരത്തിനും വിരുദ്ധമായ നടപടിയാണ്.
ക്ഷണിച്ചു വരുത്തിയശേഷം ക്ഷേത്ര വേദിയില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ മതത്തിന്റെ പേരുപറഞ്ഞ് അവസരം നല്‍കാത്ത നടപടിക്കെതിരെ കേരളത്തിലെ സ്വയം പ്രഖ്യാപിത സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തതിന്റെ കാരണം പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉസ്താദ് ബിസ്മില്ലാ ഖാന്‍, യേശുദാസ്, കലാമണ്ഡലം ഹൈദരാലി ഉള്‍പ്പടെയുള്ള ഇതര മതസ്ഥരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സമൂഹമാണ് ഭാരതത്തിലും കേരളത്തിലുമുള്ള ഹിന്ദുക്കള്‍. മിമിക്രി,ഗാനമേള പോലുള്ള കലാപരിപാടികളില്‍ ധാരാളം അഹിന്ദുക്കള്‍ ക്ഷേത്ര മതില്‍ കെട്ടിനകത്ത് കയറുമ്പോള്‍ അവരെ തടയാന്‍ ആരും തയ്യാറാകുന്നില്ല. എന്തിന് ഗുരുവായൂരും ശബരിമലയിലും മറ്റു പ്രധാന ക്ഷേത്രങ്ങളിലും സെക്യൂരിറ്റി ജോലിക്ക് പോലും ഇതര മതസ്ഥരെ സര്‍ക്കാര്‍ നിയോഗിക്കുന്നുണ്ട്. എന്നാല്‍ ക്ഷേത്രപാരമ്പര്യത്തിന് അനുസൃതമായ ഭരതനാട്യത്തിന് മാത്രം വിലക്കേര്‍പ്പെടുത്തിയ നടപടി ദുരൂഹമാണ്.
മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിപ്പിച്ച് ഹിന്ദു സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള കമ്മ്യുണിസ്റ്റ് സര്‍ക്കാരിന്റെ ഗൂഢതന്ത്രമായി വേണം ഇതിനെ കാണാന്‍. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ആസ്ഥാനം സ്ഥിതിചെയ്യുന്ന പാവക്കുളം ശിവക്ഷേത്രത്തില്‍ മന്‍സിയ ശ്യാം കൃഷ്ണന് സ്വീകരണം നല്‍കാനും അവരുടെ ശാസ്ത്രീയ നൃത്ത പരിപാടി അവതരിപ്പിക്കാനും വിശ്വ ഹിന്ദു പരിഷത്ത് തീരുമാനിച്ചു കഴിഞ്ഞെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താവും പ്രഭാഷകനും എഴുത്തുകാരനുമായ പദ്മഭൂഷണ്‍ ശ്രീ. എം, അതായത് മുംതാസ് അലിക്കും നോ എന്‍ട്രി പുരോഗമന നവോത്ഥാന മതില്‍ പണിഞ്ഞ ടീമുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha