കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് സംഘര്‍ഷം, പോലീസ് ലാത്തിവീശി

കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് സംഘര്‍ഷം. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. ജീവനക്കാരെ അകത്തേക്ക് കയറ്റാത്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പുറത്തുനിന്നുളളവരാണ് തങ്ങളെ തടഞ്ഞതെന്നാണ് ജീവനക്കാരുടെ ആരോപണം. കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തിനു മുന്നില്‍ സമരം ചെയ്യുന്ന ഐഎന്‍ടിയുസി, സിഐടിയു തൊഴിലാളികളും ഗെയ്റ്റിനു പുറത്ത് സമരം ചെയ്യുന്ന സ്ഥിരം തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. ലാത്തിചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. രാവിലെ മുതല്‍ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ബോര്‍ഡ് മീറ്റിംഗിനെത്തിയ സതീശന്‍ പാച്ചേനിയെ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























