കാണാതായ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ മാട്ടുപെട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാട്ടുപ്പെട്ടി ഡാമിലെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുപ്പെട്ടി കൊരണ്ടക്കാട് വിമലാലയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നിത്യയാണ് (12) മരിച്ചത്. കണ്ണന്‍ ദേവന്‍ കമ്പനി മാട്ടുപ്പെട്ടി ആര്‍.ആന്റ് ഡി ആന്റ് ഡി എസ്‌റ്റേറ്റിലെ തൊഴിലാളികളായ രാജാറാം ഭവാനി ദമ്പതികളുടെ മകളാണ്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ വീട്ടില്‍ നിന്നും കാണാതായ നിത്യയ്ക്കായി ബന്ധുക്കളും നാട്ടുകാരും രണ്ടു ദിവസമായി തിരച്ചിലായിരുന്നു.
തിങ്കളാഴ്ച ഉച്ചക്കഴിഞ്ഞ് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിന്നും പെണ്‍കുട്ടിയുടെ ഒരു ചെരുപ്പ് കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ ഡാമിലെ ജലാശത്തില്‍ നിന്നും മറ്റൊരു ചെരുപ്പും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്നാര്‍ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഡാമില്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടി എങ്ങനെ ജലാശത്തില്‍ വീണു മരിച്ചു എന്നത് സംഭവിച്ച് മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് നടക്കും. വിമല്‍ രാജ് സഹോദരനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























