നസീമ പഠിച്ച കള്ളി: കുതിരവട്ടത്തു നിന്നും ഭിത്തി തുരന്ന് രക്ഷപെട്ട തടവുകാരി കൊച്ചിയിലെ ആഡംബര ഫ്‌ലാറ്റില്‍ പിടിയില്‍

കിലുക്കം സിനിമയിലെ ഡയലോഗാണ് രേവതിയുടെ അങ്കമാലിയിലെ അമ്മാവന്‍. അതുപോലെ സിനിമയെ കവച്ചുവെക്കുന്ന ഡയലോഗും അഭിനയവുമായി ഒരു പഠിച്ച കള്ളി. കണ്ണൂര്‍ അറയ്ക്കല്‍ കുടുംബാഗമെന്നുപറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കൂടാതെ മാനസിക രോഗം വെറുതേ ആക്ടിങ്ങും. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തടവു ചാടിയ സ്ത്രീ കൊച്ചിയിലെ ആഡംബര ഫ്‌ലാറ്റില്‍ വച്ച് അറസ്റ്റിലായി. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ ഭിത്തി തുരന്ന് രക്ഷപ്പെട്ട നസീമയാണ് പിടിയിലായത്.
വീട്ടുകാരെ മയക്കിയെടുത്ത് സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ തട്ടിയെടുത്ത 12ഓളം കേസുകള്‍ നസിമയുടെ പേരിലുണ്ട്. കണ്ണൂര്‍ അറക്കല്‍ കുടുംബാഗമാണെന്ന് പറഞ്ഞാണ് ഇവര്‍ പലയിടത്തും തട്ടിപ്പുനടത്തിയിരുന്നത്. മാനസികരോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇവരെ പൊലീസ് കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും വെട്ടിച്ചായിരുന്നു ഇവര്‍ കടന്നുകളഞ്ഞത്.
ഓഗസ്റ്റ് 15ന് പുലര്‍ച്ചെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിന്റെ ചുമര്‍തുരന്ന് നസീമ രക്ഷപ്പെട്ടത്. മുമ്പ് സെല്ലില്‍ റിപ്പയറിങ് നടന്നപ്പോള്‍ കൈവശപ്പെടുത്തിയ കല്‍മഴു ഉപയോഗിച്ചാണ് ഇവര്‍ ചുമര്‍ തുരന്നത്. മെഡിക്കല്‍ കോളജ് എസ്.ഐ ടി. അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നത്.
മാനസിക അസ്വാസ്ഥ്യം എന്നത് ഇവരുടെ അഭിനയം മാത്രമായിരുന്നു എന്നാണ് പോലസിന് പിന്നീട് വ്യക്തമായത്. മഴു ഉപയോഗിച്ച് ചുമരില്‍ ദ്വാരമുണ്ടാക്കി പുറത്തു ചാടിയ ശേഷം സെല്ലിനു പുറകിലെ കാടുപിടിച്ചു കിടക്കുന്നസ്ഥലത്തു കൂടി 10 അടിയിലേറെ പൊക്കമുള്ള മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അറയ്ക്കല്‍ രാജകുടുംബാംഗം എന്ന് വിശ്വസിപ്പിച്ചു വേങ്ങര സ്വദേശിയെ വിവാഹം കഴിച്ച ശേഷം മുങ്ങിയ കേസിലാണ് അവസാനം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























