2003ലെ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പിന്തുടരാന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി

2003ലെ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പിന്തുടരാന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടേയും അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണത്തിനിരയാകുന്ന സാധാരണക്കാരുടെ അവസ്ഥ പരിഗണിക്കാനും ധാരണയായി.
ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ആരായുമെന്നും ഇതിനാവശ്യമായ നടപടികളുമായി ഇരു സൈന്യങ്ങളും മുന്നോട്ട് പോകുമെന്നും ഇന്ത്യന്‍ ആര്‍മി ജനറല്‍ കമാന്റിംഗ് ഓഫീസര്‍ ലെഫ്റ്റ്‌നന്റ് ജനറല്‍ ആര്‍.ആര്‍.നിംഭോര്‍കര്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടേയും തിരിച്ചടിയുടേയും ഫലമായി ഇരു രാജ്യങ്ങളിലും ഷെല്ലിംഗിനും വെടിവെപ്പിനും ഇരയാകുന്ന സാധാരണക്കാരുടെ അവസ്ഥ പരിഗണിച്ചു കൊണ്ട് മുന്നോട്ട് പോകും. ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്താനും വെടിനിര്‍ത്തല്‍ ലംഘനം പോലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുമാണ് ഫ്‌ലാഗ് മീറ്റിംഗുകള്‍ നടത്തുന്നത്. അല്ലാതെ താക്കീതുകളും മുന്നറിയിപ്പും കൊടുക്കാനോ പരസ്പരം ഭീഷണിപ്പെടുത്താനോ അല്ലെന്നും നിംഭോര്‍കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഫ്‌ലാഗ് മീറ്റിംഗ് വളരെ ഉന്മേഷകരമായിരുന്നെന്നും നിംഭോര്‍കര്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























