രാജ്യം അതീവ ജാഗ്രതയോടെ, ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ അതിര്‍ത്തിയിലേക്ക് 1150 ഓളം ഭീകരരെ പാക്കിസ്ഥാന്‍ അയച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ തയ്യാറായി അതിര്‍ത്തിയിലേക്ക് 1150 ഓളം ഭീകരരെ പാക്കിസ്ഥാന്‍ അയച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 17 പരിശീലന കേന്ദ്രങ്ങളിലായി 1200 ഓളം ഭീകരര്‍ പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും പരിശീലനം നേടുന്നുണ്ടെന്ന് ഇന്ത്യന്‍ സൈന്യം. നിയന്ത്രണരേഖയ്ക്കടുത്ത് 23 കേന്ദ്രങ്ങളില്‍ 325 ഭീകരര്‍ നുഴഞ്ഞു കയറാന്‍ തയാറായി നില്‍ക്കുകയാണെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ലഫ്.ജനറല്‍. സതീഷ് ദുവ ശ്രീനഗറില്‍ പറഞ്ഞു. ഇന്റലിജന്‍സ് നല്‍കിയ വിവരമനുസരിച്ചാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ആയിരം മുതല്‍ 1150 ഭീകരര്‍ വരെയാകും ഇത്തരം ക്യാംപുകളില്‍ പരിശീലനം നേടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലേക്ക് കടക്കാന്‍ കഴിയായത്തതില്‍ ഭീകരരുടെ നേതാക്കള്‍ക്ക് വലിയ അമര്‍ഷമുണ്ട്. അതിനാല്‍ തന്നെ ഭീകരരുടെ മേല്‍ വലിയ സമ്മര്‍ദമാണ് ഉള്ളത്. അതിന്റെ ഫലമാണ് ഇടയ്ക്കിടെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതും സൈന്യം അവരെ വധിക്കുന്നതും. ഇതിന് സാധിക്കാത്തതിനാല്‍ ചിലര്‍ സൈന്യത്തിനും സാധാരണ ജനങ്ങള്‍ക്കും നേരെ വെടിയുതിര്‍ത്ത് തിരികെ പോവുന്നുവെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭീകരര്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് 25 വ്യത്യസ്ഥ ലോഞ്ച് പാഡുകള്‍ തയാറക്കിയിട്ടുണ്ട്. ഇത് ഇന്ത്യയെ ആക്രമിക്കാന്‍ എളുപ്പമാണ്. 315 മുതല്‍ 325 വരെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ തയാറായി നില്‍ക്കുകയാണ്. എന്നാല്‍ സൈന്യം സുരക്ഷ ശക്തമാക്കിയതോടെ ഭീകരര്‍ക്ക് നുഴഞ്ഞു കയറാന്‍ പറ്റാത്ത അവസ്ഥ വന്നിരിക്കുകയാണ്. അതിര്‍ത്തിക്ക് സമീപം എത്തുന്ന ഭീകരരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ശ്രീനഗറിലെ 15 സൈന്യം ലഫ്.ജനറല്‍. സതീഷ് ദുവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























