പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വരുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ശനിയാഴ്ച് അവധി

പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ വരുന്ന സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ക്ക് സെപ്റ്റംബര്‍ 26ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പകരം ഒക്ടോബര്‍ മൂന്നിന് പ്രവൃത്തിദിനമായിരിക്കും. വിദൂരപ്രദേശങ്ങളില്‍നിന്ന് വരുന്ന അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സൗകര്യാര്‍ഥമാണ് അവധിയെന്നും ഡി.പി.ഐ അറിയിച്ചു. സ്‌കൂളുകളില്‍ 200 പ്രവൃത്തിദിനം തികക്കുന്നതിനായാണ് നേരത്തേ 26ന് പ്രവൃത്തിദിനമാക്കിയത്. ബലിപെരുന്നാള്‍ പ്രമാണിച്ച് 24,25 തീയതികളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. 26ന് കൂടി സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























