മന്ത്രിമാര്‍ക്ക് ഉദ്ഘാടനത്തിനും നാടമുറിക്കാനും മാത്രമേ സമയമുള്ളൂ, വിഴിഞ്ഞം പദ്ധതി കരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ല, സര്‍ക്കാരിനെ വിമര്‍ശിച്ച് ഇ ശ്രീധരന്‍

കേരളത്തിലെ മന്ത്രിമാര്‍ക്ക് ഉദ്ഘാടനത്തിനും നാടമുറിക്കാനും മാത്രമേ സമയമുള്ളൂ. നാടിന്റെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സമയമില്ലെന്നും ഇ. ശ്രീധരന്‍. കൊച്ചിയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതിയിലെ പൊള്ളത്തരം ചടങ്ങില്‍ ഇ ശ്രീധരന്‍ ചൂണ്ടികാട്ടി. പദ്ധതി കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ല. വല്ലാര്‍പാടത്തിന്റെ ഗതിതന്നെ വിഴിഞ്ഞത്തിനും ഉണ്ടാകും. കുറ്റപ്പെടുത്തി. പദ്ധതിയുടെ നിര്‍മാണ നടത്തിപ്പ് കരാറില്‍ സംസ്ഥാന സര്‍ക്കാറും അദാനി വിഴിഞ്ഞം പോര്‍ട്‌സ് ലിമിറ്റഡും ഒപ്പുവച്ചിരുന്നു. കടലില്‍ 130.91 ഏക്കര്‍ നികത്തി എടുക്കുന്നതിന് പുറമെ 220.28 ഏക്കര്‍ കരഭൂമിയും (ആകെ 351.19 ഏക്കര്‍) ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുക. 7525 കോടി ചെലവ് കണക്കാക്കുന്ന പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തോട് (പിപിപി) കൂടിയ ലാന്‍ഡ്‌ലോര്‍ഡ് മാതൃകയിലാണ് നടപ്പാക്കുക. 1635 കോടിയാണ് സര്‍ക്കാര്‍ മുടക്കേണ്ടത്. അദാനി മുടക്കേണ്ടത് 2454 കോടി രൂപയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























