ശബരിമലയില്‍ പതിനെട്ടാംപടിക്ക് പുതിയ പഞ്ചലോഹകവചം സ്ഥാപിച്ചുതുടങ്ങി,

ശബരിമലയില്‍ പതിനെട്ടാംപടിക്ക് പുതിയ പഞ്ചലോഹകവചം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങി. ഇതിന് മുന്നോടിയായി പതിനെട്ടാം പടിയിലെ ദേവചൈതന്യം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെകാര്‍മ്മികത്വത്തില്‍ ആവാഹിച്ച് മാറ്റി. 20 ദിവസംകൊണ്ട് പുതിയ പഞ്ചലോഹകവചം സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കും.
ക്ഷേത്രനട അടയ്ക്കുന്നതിന് മുമ്പുതന്നെ തിങ്കളാഴ്ച ആവാഹിക്കല്‍ചടങ്ങ് നടത്തി. ചൊവ്വാഴ്ച രാവിലെയാണ് പഴയകവചം ഇളക്കിമാറ്റുന്ന പ്രവൃത്തി തുടങ്ങിയത്. വ്രതമെടുത്ത് ബാംഗ്ലൂരില്‍ നിന്നുവന്ന ശില്പികളാണ് ഇത് ചെയ്യുന്നത്.
1985ലാണ് പതിനെട്ടാംപടി പഞ്ചലോഹം പൊതിഞ്ഞത്. 30 വര്‍ഷം കഴിഞ്ഞതിനാല്‍ ഇതിന്റെ അരികുകള്‍ തേഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് തന്ത്രിയുടെ അനുമതി വാങ്ങിയശേഷം പഞ്ചലോഹകവചം മാറ്റാനുള്ള നടപടി തുടങ്ങിയത്. ബാംഗ്ലൂരിലാണ് പുതിയ പഞ്ചലോഹകവചം നിര്‍മ്മിച്ചത്. ശില്പി ദൊരൈബാബുവാണ് ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്. നാലുടണ്‍ പഞ്ചലോഹമാണ് പുതിയതിന് വേണ്ടിവന്നത്. നാലുമാസംകൊണ്ടാണ് ഇതിന്റെപണി തീര്‍ത്തത്. ബാംഗ്ലൂരിലെ വ്യവസായി അശോക് കുമാറാണ് വഴിപാടായി ഇത് സമര്‍പ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























