Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

'ഹോ, മേത്തച്ചിമാർക്ക് കല വഴങ്ങില്ല എന്ന കമന്റ് പറഞ്ഞ കൂട്ടുകാരൻ ഇന്നും ബ്ലോക്ക് ലിസ്റ്റിലാണ്. ആ വാശിക്ക് കല്യാണത്തിന് ശേഷം മുടങ്ങിയ ഭരതനാട്യം വീണ്ടും ഉഷാറാക്കി. ജാതി തിരിച്ചറിയാത്ത പേരുള്ള ഭർത്താവുള്ളതിന്റെ പേരിൽ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട പെണ്ണാണ് ഞാൻ.. പക്ഷെ ആ തെറ്റിദ്ധാരണ നന്നായി ആസ്വദിച്ചിട്ടുണ്ട് ഞങ്ങൾ.. കഥകളൊക്കെ മെനഞ്ഞുണ്ടാക്കി അതുറപ്പിക്കാൻ ചിലരൊക്കെ മുൻപിൽ വരും...' വൈറലായി കുറിപ്പ്

01 APRIL 2022 04:22 PM IST
മലയാളി വാര്‍ത്ത

സമൂഹത്തിൽ ജീവിക്കേണ്ടിയല്ല അതിജീവിക്കേണ്ടിയാണ് വരുന്നത്. അതെ, പ്രത്യേകിച്ച് ഓരോ ദിവസവും പലരുടെയും ചോദ്യമുനകൾക്ക് മുന്നിൽ പതറിപ്പോകേണ്ടി വരുകയും ഒന്നും ചെയ്യാനാകാതെ തലകുനിച്ച് നിൽക്കേണ്ടിവരുകയും ചെയ്യുന്ന പലരെയും നാം കണ്ടിട്ടുണ്ടാകും. അവർക്ക് ഒരു ആത്മവിശ്വാസം നൽകുന്ന അനുഭവമാണ് ഫൗസിയ കളപ്പാട്ട് എന്ന യുവതി പങ്കുവച്ചിരിക്കുന്നത്.

'വീട്ടുകാരുമായി ഇപ്പോഴും സഹകരണം ഉണ്ടോ? അന്നൊളിച്ചോടിയാണോ കല്യാണം കഴിച്ചത്? മോളുണ്ടായപ്പോഴാണോ പ്രശ്നങ്ങൾ തീർന്നത് ? മോളെ ഏത് വിശ്വാസത്തിലാണ് വളർത്തുന്നത്? തുടങ്ങി മുൻപിലെത്തുന്ന ചോദ്യങ്ങൾക്ക് കൂടുതൽ ഉന്മേഷം പകരാൻ അനിൽ വീണ്ടും കഥകളുണ്ടാക്കും. അവസാനം ആ സത്യവും പറയും. മക്കളെ പേരിലൂടെ ആരും ജാതി തിരിച്ചറിഞ്ഞ് സ്നേഹിക്കണ്ട എന്ന വാശിയുള്ള ഒരു മനുഷ്യസ്നേഹിയുടെ മകനാണ്‌ താനെന്ന്..' ഫൗസിയ കളപ്പാട്ട് പങ്കുവച്ച കുറിപ്പിൽ കൂട്ടിച്ചേർക്കുകയുണ്ടായി.

ഫൗസിയ കളപ്പാട്ട് പങ്കുവച്ച കുറിപ്പ് വായിക്കാം;

മോള് ഉക്രയിനിലെ യുദ്ധഭൂമിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അവളുടെ വിശേഷം ചോദിച്ച് വിളിച്ച ചില ബന്ധുക്കൾ എന്നെ നന്നായി ഉപദേശിച്ചു. ഇനിയെങ്കിലും നീ പടച്ചവനോട് അടുക്കണം, ഭക്തിയോടെ വേണം എന്തും ചെയ്യാൻ, എപ്പോഴും പടച്ചവനിലേക്കുള്ള ദൂരം കുറക്കാൻ ശ്രമിക്കണം എന്നൊക്കെ, മോള് യുദ്ധഭൂമിയിൽ നിന്ന് വരാൻ കഷ്ടപ്പെട്ടതും ഞാനിവിടെ ശ്വാസം പോലുമില്ലാതെ പിടഞ്ഞിരുന്നതും ആ അകലം കൂടുതലായതുകൊണ്ടാണത്രേ...

നിങ്ങളൊക്കെ അവിടെയെത്തിയല്ലോ, സമാധാനമായി. ഞാൻ വിറക് കൊള്ളിയായിക്കൊള്ളാമെന്ന് നേരത്തെ തന്നെ പടച്ചവനോട് പറഞ്ഞു പോയി. വിറക് ആകാനും കുറച്ച് പേര് വേണോലോ എന്ന് ചിരിയോടെ പറഞ്ഞ് മനസ്സിൽ പല്ലിറുമ്മി ഞാൻ ഫോൺ വെച്ചു. അമൃത വിദ്യാലയത്തിലാണ് മോളെ ആദ്യം ചേർത്തത്. ഡാൻസ് കളിക്കാൻ ഒരു പാട് ഇഷ്ടമുള്ള കുട്ടിയാണവൾ..

സ്കൂൾ ആനിവേഴ്സറി വന്നപ്പോൾ മോളെയൊന്നും ഡാൻസിന് പരിഗണിച്ചില്ല. അതെന്താ എന്ന് മോളോട് ചോദിച്ചപ്പോൾ നിങ്ങളുടെ കൂട്ടർക്ക് ഡാൻസൊന്നും അറിയാൻ വഴിയില്ല, സമയം കളയാൻ വയ്യെന്ന് ടീച്ചർ പറഞ്ഞത്രേ... ആ ടീച്ചറോട് ദേഷ്യത്തിൽ എന്തൊക്കെ പറഞ്ഞു എന്ന് എനിക്കിന്നും ഓർമ്മയില്ല. പിറ്റേദിവസം തന്നെ ടിസി വാങ്ങി വേറെ സ്കൂളിൽ ചേർത്തു. എല്ലാ പ്രോഗ്രാമുകൾക്കും മോള് പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.

ഞാൻ പാട്ട് പഠിക്കാൻ ചേർന്നപ്പോഴും ഹോ, മേത്തച്ചിമാർക്ക് കല വഴങ്ങില്ല എന്ന കമന്റ് പറഞ്ഞ കൂട്ടുകാരൻ ഇന്നും ബ്ലോക്ക് ലിസ്റ്റിലാണ്. ആ വാശിക്ക് കല്യാണത്തിന് ശേഷം മുടങ്ങിയ ഭരതനാട്യം വീണ്ടും ഉഷാറാക്കി. ജാതി തിരിച്ചറിയാത്ത പേരുള്ള ഭർത്താവുള്ളതിന്റെ പേരിൽ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട പെണ്ണാണ് ഞാൻ.. പക്ഷെ ആ തെറ്റിദ്ധാരണ നന്നായി ആസ്വദിച്ചിട്ടുണ്ട് ഞങ്ങൾ.. കഥകളൊക്കെ മെനഞ്ഞുണ്ടാക്കി അതുറപ്പിക്കാൻ ചിലരൊക്കെ മുൻപിൽ വരും..

വീട്ടുകാരുമായി ഇപ്പോഴും സഹകരണം ഉണ്ടോ? അന്നൊളിച്ചോടിയാണോ കല്യാണം കഴിച്ചത്? മോളുണ്ടായപ്പോഴാണോ പ്രശ്നങ്ങൾ തീർന്നത്? മോളെ ഏത് വിശ്വാസത്തിലാണ് വളർത്തുന്നത്? തുടങ്ങി മുന്പിലെത്തുന്ന ചോദ്യങ്ങൾക്ക് കൂടുതൽ ഉന്മേഷം പകരാൻ അനിൽ വീണ്ടും കഥകളുണ്ടാക്കും. അവസാനം ആ സത്യവും പറയും. മക്കളെ പേരിലൂടെ ആരും ജാതി തിരിച്ചറിഞ്ഞ് സ്നേഹിക്കണ്ട എന്ന വാശിയുള്ള ഒരു മനുഷ്യസ്നേഹിയുടെ മകനാണ്‌ താനെന്ന്..

ഫൗസിയ എന്ന പേരും എന്റെ രൂപവും ഒത്തുനോക്കി അനിൽ ജാതി മാറ്റിയത് കൊണ്ടാണെന്ന് അടക്കം പറഞ്ഞത് കേട്ട് സങ്കടം തോന്നിയിട്ടുണ്ട്.. ചിലപ്പോഴെങ്കിലും സന്തോഷവും.. ഫൗസിയ അനിൽ എന്ന് പറഞ്ഞാൽ പല ആരാധനാലയങ്ങളുടെ വാതിലുകളും തുറക്കും. എന്റെ പേര് കേട്ട് അടയാളങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ചുഴിഞ്ഞു നോക്കുന്നവരുടെ നോട്ടം അസഹനീയവുമാണ്. അടയാളങ്ങളില്ലെങ്കിലും ദൈവവിശ്വാസമുണ്ടെനിക്ക് എന്ന് ആരെയും ബോധ്യപെടുത്താറുമില്ല. അടയാളങ്ങൾ ഇല്ലെങ്കിലും ദൈവസാന്നിധ്യം പലപ്പോഴും താങ്ങായിട്ടുമുണ്ട്.

പേരിലും രൂപത്തിലും അടയാളം ഇല്ലാത്തതിന്റെ പേരിൽ സ്വന്തം മതത്തിൽ പെട്ടവർ ആശ്രയിക്കാത്ത വക്കീലന്മാരും ഡോക്ടർമാരും എനിക്ക് സുഹൃത്തുക്കളായുണ്ട്. അവരൊക്കെ അതിനെ കുറിച്ച് വിഷമത്തോടെ പറഞ്ഞു കേൾക്കുമ്പോൾ സങ്കടമാണ് തോന്നുക. എത്ര പുരോഗമനം പറഞ്ഞാലും.

 

 

നീ തന്നെ സത്യം

ജ്ഞാനമാനന്ദം...

ഒരു ജാതി, ഒരു മതം,

ഒരു ദൈവം മനുഷ്യന്... മഹാഗുരുവിന്റെ മഹത് വചനങ്ങൾ..

എന്നാണാവോ ഈ വാക്കുകൾ നമ്മൾ നെഞ്ചിലേറ്റുക..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (25 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (51 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends