മോഷ്ടിച്ച തടിയുമായി പോയ പിക്അപ് വാന്‍ അമ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്ക്

മോഷ്ടിച്ച തേക്കുതടിയുമായി പോയ പിക്അപ് വാന്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് സംഭവം. സീതത്തോട് ആനച്ചന്തയിലാണ് വാഹനം അമ്പതടി താഴ്ചയിലേക്ക് മാറിഞ്ഞത്.
ഗുരുതരമായി പരുക്കേറ്റ മുണ്ടന്‍പാറ അറക്കവിലാസം ചന്ദ്രശേഖരനായര്‍ (46), മുണ്ടന്‍പാറ വട്ടക്കുന്നേല്‍ ജോര്‍ജുകുട്ടി (62), െ്രെഡവര്‍ ഗുരുനാഥന്‍മണ്ണ് പുത്തന്‍പറമ്പില്‍ മോന്‍സി(42)എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലും സീതത്തോട്്‌നാരകത്തുംകുഴിയില്‍ കണ്ണന്‍ (32), ഗുരുനാഥന്‍മണ്ണ് ശിവദാസന്‍(35) എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പത്തനംതിട്ട സ്വദേശി ഗണേഷിന്റെ പട്ടയഭൂമിയില്‍ നിന്ന തേക്ക് ആനച്ചന്തയിലേക്കുള്ള റോഡ് വീതികൂട്ടുന്ന സമയത്ത് മുറിച്ച് പറമ്പില്‍ തന്നെയിട്ടിരുന്നു. ഈ തടിയുടെ ഇരുനൂറ് ഇഞ്ച് വണ്ണമുള്ള ചുവടുഭാഗവുമായി രാത്രിയില്‍ സീതത്തോട്ടിലേക്ക് വരുമ്പോഴാണ് അമിതവേഗത്തില്‍ വന്ന വാഹനം നിയന്ത്രണംവിട്ട് കുഴിയിലേക്കു വീണത്. കഴിഞ്ഞ രാത്രിയില്‍ രണ്ടു കഷണം തേക്കുതടികളാണ് ഈ പറമ്പില്‍നിന്നും മോഷണം
പോയത്.ഇതിന് ഒരാഴ്ചമുമ്പും പറമ്പില്‍ നിന്നും രണ്ടു കഷണം തേക്കുതടികള്‍ മോഷണംപോയിരുന്നു. ഈ തടികള്‍ സീതത്തോട്ടില്‍ തന്നെയുള്ള മില്ലില്‍ കിടപ്പുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തടികള്‍ മോഷണം പോയതായി വനംവകുപ്പില്‍ വസ്തു ഉടമ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. അതിനു ശേഷമാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ബാക്കി തേക്കുതടികള്‍ കൂടി കഴിഞ്ഞ രാത്രിയില്‍ മോഷണം പോയത്.
കെ.എല്‍ 252095 എന്ന നമ്പരുള്ള പുത്തന്‍പറമ്പില്‍ എന്ന പിക്കപ്പ്‌വാനാണ് പത്തുനാംകുഴി ബേബിയുടെ പറമ്പിലേക്ക് നാലഞ്ച് കരണം മറിഞ്ഞ് വീണത്. വാഹനം ഒരു റബര്‍ മരത്തില്‍ തങ്ങി നില്‍ക്കുകയാണ്. വസ്തു ഉടമ ചിറ്റാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി പ്രകാരം പോലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























