Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത് ആ ഒരൊറ്റ സംഭവത്തിന് പിന്നാലെ... അന്ന് വിലങ്ങിട്ട് കൊണ്ടുപോയപ്പോൾ സര്‍ എന്താണ് ഇനി ചെയ്യേണ്ടത് എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു... നിർണായക വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എവി ജോർജ്

02 APRIL 2022 10:48 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണായക വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടക്കുന്ന പുനരന്വേഷണം നിർണായക ഘട്ടത്തിലാണ് ഇപ്പോൾ. ഇപ്പോഴിതാ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി എത്തുകയാണ് കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എവി ജോർജ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ആദ്യം അറസ്റ്റ് ചെയ്തത് എവി ജോർജിന്റെ നേതൃത്വത്തിലുളള സംഘമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ പങ്കിനെ കുറിച്ചാണ് എവി ജോർജിന്റെ പ്രതികരണം. സിനിമാ മേഖലയില്‍ നില്‍ക്കുന്ന ഒരാളുടെ അറസ്റ്റും അതുമായി ബന്ധപ്പെട്ടുളള ബാക്കി കാര്യങ്ങളും നമുക്ക് ഊഹിക്കാവുന്നതേ ഉളളൂ. അതില്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരു വിധത്തിലുളള സമ്മര്‍ദ്ദവും തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യുന്നതിന് മുന്‍പോ അതിന് ശേഷമോ യാതൊരു വിധത്തിലുളള രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. സിനിമാ രംഗത്തെ സമ്മര്‍ദ്ദം തങ്ങള്‍ വകവെച്ചില്ല''. ദിലീപിനെ ബൈജു പൗലോസ് ആണ് അറസ്റ്റ് ചെയ്തത്. താന്‍ അതിന് നേതൃത്വം നല്‍കി. ആ അന്വേഷണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്നോ ഒരു സമ്മര്‍ദ്ദം പോലും ഉണ്ടായിട്ടില്ല.

ഒരു നടപടിക്രമത്തിലൂടെ പോകുമ്പോള്‍ തന്നെ സംബന്ധിച്ച് മുന്‍പും പിന്‍പും നോക്കേണ്ട ആവശ്യം ഇല്ലായിരുന്നു. യഥാര്‍ത്ഥ വസ്തുതകളെന്താണ് എന്ന് നോക്കി പ്രവര്‍ത്തിക്കേണ്ട ആളാണ് താന്‍''. ''ആരെങ്കിലും പിന്തുടരുന്നതായി ഇതുവരെ തോന്നിയിട്ടില്ല. ഒളിവിലുണ്ടോ ഇല്ലയോ എന്ന് അറിയില്ല. ആ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അതുകൊണ്ട് അതില്‍ അഭിപ്രായം പറയാനില്ല. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് എന്താണ് എന്നത് അറസ്റ്റിലൂടെ തന്നെ വെളിവാകുന്നതാണല്ലോ. ബാലചന്ദ്ര കുമാറിനെ തനിക്ക് നേരിട്ട് അറിയില്ല. ബാലചന്ദ്ര കുമാര്‍ എന്ത് തെളിവാണ് കൊടുത്തത് എന്നും തനിക്ക് അറിയില്ല''. ''പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും കാണുന്ന അറിവ് മാത്രമേ ഉളളൂ. സര്‍ എന്താണ് ഇനി ചെയ്യേണ്ടത് എന്ന് ചോദിച്ച് ദിലീപ് കരഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അതെക്കുറിച്ച് താന്‍ പറയുന്നത് ശരിയല്ലെന്നാണ് എവി ജോര്‍ജ് മറുപടി നല്‍കിയത്. ഒരാളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പല ചേതോവികാരങ്ങളും ഉണ്ടാകും. അത് ദിലീപ് എന്നല്ല ആരായാലും ഉണ്ടാകും. മദ്യപിച്ച ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലും അതുണ്ടാകുമെന്നും എവി ജോര്‍ജ് പറഞ്ഞു.

അതേസമയം ഇപ്പോൾ കേസിന്റെ നിർണായക വഴിത്തിരിവിലേക്കാണ് പോകുന്നത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസം നടന്നത്. ആവശ്യമെങ്കിൽ ഇനിയും ക്രൈംബ്രാഞ്ച് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം കേസിൽ കാവ്യാമാധവനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. എട്ടാംപ്രതി ദിലീപിനെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാവ്യാമാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. രണ്ടു കേസുകളിലും നിർണായക സാക്ഷിയാണ് കാവ്യ. എന്നാൽ സ്ത്രീ എന്ന പരിഗണന നൽകി സർക്കാർ അനുമതിയോടെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി സർക്കാർ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് ക്രൈം ബ്രാഞ്ച്.

അതേസമയം സാക്ഷികളെ സ്വാധീനിക്കാനാണോ ദിലീപ് വിദേശയാത്ര നടത്തിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന് ഇറാൻ സ്വദേശിയുടെ സഹായം ലഭിച്ചിരുന്നോ എന്നതും അന്വേഷണ വിധേയമാണ്. ഗുൽഷൻ എന്ന് പേരുള്ള ഇയാളെ ദുബായിൽ വെച്ച് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കണ്ടിരിക്കാം എന്നായിരുന്നു ദിലീപ് മറുപടി നൽകിയത്. ഈ കൂടിക്കാഴ്ചയെ കുറിച്ചും അന്വേഷണം നടക്കുകയാണ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കാൻ എന്‍ഐഎയുടെ അന്വേഷണവും തുടങ്ങിക്കഴിഞ്ഞു. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗൊല്‍ച്ചിന്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് പാര്‍സ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയില്‍ മോചിതനായതിന് പിന്നാലെ ദുബായില്‍ എത്തി ദിലീപ് ഗൊല്‍ച്ചിനെ കണ്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഗൊല്‍ച്ചിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബാലചന്ദ്രകുമാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ''ഇറാനിയന്‍ സ്വദേശിയാണ് അഹമ്മദ് ഗൊല്‍ച്ചന്‍. ഗുല്‍ഷന്‍ എന്ന് ഓമനപ്പേരില്‍ വിളിക്കും. അയാളുടെ പിന്നാലെ പൊലീസ് പോയി തുടങ്ങിയിട്ടുണ്ട്. വിദേശത്ത് പല സ്ഥലത്തും ഈ വീഡിയോ ഉണ്ടെന്ന് പലരും തന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അത് കൃത്യസമയത്തു തന്നെ പൊലീസിനെ അറിയിച്ചിരുന്നു.'' നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് ആളിലേക്ക് എത്തുമെന്നും കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് ഇയാളെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നതാണ്. ഗുല്‍ഷനെ കാണാന്‍ വേണ്ടിയാണ് ദിലീപ് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം ദുബായിയില്‍ നടത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (13 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (34 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (47 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (57 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

Malayali Vartha Recommends