ബസ്, ഓട്ടോ ചാര്‍ജ് വര്‍ധനവ്.... തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം ബസ്, ഓട്ടോ ചാര്‍ജ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും, വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഉടമകള്‍ രംഗത്ത്

ബസ്, ഓട്ടോ ചാര്‍ജ് വര്‍ധനവ്.... തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം ബസ്, ഓട്ടോ ചാര്‍ജ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും.
കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ബുധനാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം നാലിന് ഓണ്‍ലൈനായി നടത്താന്‍ തീരുമാനമായത്.
മന്ത്രിസഭാ യോഗത്തിനുശേഷം സര്‍ക്കാര്‍ ഉത്തരവിറക്കുന്നതോടെ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം നിരക്ക് വര്‍ധനയ്ക്ക് എല്‍ഡിഎഫ് യോഗം അനുമതി നല്‍കിയിരുന്നു. ബസ് ചാര്‍ജ് മിനിമം പത്തുരുപയായും ഒട്ടോ കൂലി 30 രൂപയായുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.
വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബസ് സമരം നടത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനുവേണ്ടി ധര്‍ണയടക്കമുള്ള സമരപരിപാടികളുമായി ഫെഡറേഷന്‍ മുന്നോട്ടുപോകും. തകര്‍ച്ച നേരിടുന്ന ബസ് വ്യവസായത്തെ രക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധനവും അനിവാര്യമാണ്. സര്‍ക്കാര്‍ ഉത്തരവിറക്കിയശേഷം സമരകാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
0"
https://www.facebook.com/Malayalivartha























