ഇന്നാട്ടിൽ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നോ.....ആക്രമണത്തിൽ നഷ്ടമായത് ഒരു ജീവൻ, തലച്ചോറിനേറ്റത് ഗുരുതര ക്ഷതം, കാറിൽ അഞ്ചുപേരുണ്ടായിരുന്നിട്ടും പരിക്കില്ലാതെ രക്ഷപ്പെട്ടു, മഞ്ചേരിയില്‍ നഗരസഭാംഗത്തെ കൊലപ്പെടുത്തിയ മുഖ്യപ്രതിയെ തമിഴ്നാട്ടിൽ നിന്ന് പൊക്കി...!

മലപ്പുറം മഞ്ചേരിയില്‍ നഗരസഭാംഗത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായതിന് പിന്നാലെ കേസിലെ മുഖ്യപ്രതി പിടിയിൽ. ഷുഹൈബിനെ തമിഴ്നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. നേരത്തെ കേസിൽ കസ്റ്റഡിയിലായത് നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുള്‍ മജീദ് എന്നിവരാണ്. പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിനായി തിരച്ചില്‍ തുടരുകയിരുന്നു പോലീസ് സംഘം, തുടർന്നാണ് ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയാണ് മഞ്ചേരി നഗരസഭയിലെ 16-ാം വാര്‍ഡ് കൗണ്‍സിലറായ തലാപ്പില്‍ അബ്ദുള്‍ ജലീലിന്(കുഞ്ഞാന്‍-52) നേരേ ആക്രമണമുണ്ടായത്. നിര്‍ത്തിയിട്ട കാറിന്റെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി ജലീല്‍ മണ്ണാര്‍ക്കാട്ട് പോയി തിരിച്ചുവരുമ്പോള്‍ ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ പയ്യനാട് കുട്ടിപ്പാറയിലായിരുന്നു ആക്രമണം.
ജലീല്‍ സഞ്ചരിച്ച കാര്‍ പയ്യനാട് കുട്ടിപ്പാറ ഭാഗത്ത് നിര്‍ത്തിയിട്ടപ്പോഴാണ് ബൈക്കിലെത്തിയ സംഘവുമായി ലൈറ്റ് അണയ്ക്കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായത്. ഇത് പറഞ്ഞുതീര്‍ത്ത് മുന്നോട്ടുപോയപ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ ഹെല്‍മെറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ത്തു.
തുടര്‍ന്നാണ് ജലീലിനെ പുറത്തിറക്കി മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത്. നഗരസഭ കൗൺസിലർ ഉൾപ്പെടെ അഞ്ചുപേർ കാറിലുണ്ടായിരുന്നു. എന്നാൽ അവർക്കാർക്കും പരിക്കില്ല. ബൈക്കിലെത്തിയവർ ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ ചില്ല് തകർത്ത ശേഷമാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നുണ്ട്. അടിയേറ്റ് തലയോട്ടി തകര്‍ന്ന ജലീലിനെ കൂടെയുണ്ടായിരുന്നവര്‍ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്.
ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ജലീല്‍, ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.തലച്ചോറിനേറ്റ സാരമായ പരിക്കാണ് മരണം സംഭവിക്കാൻ കാരണമായത്.
ജലീലിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദില്‍ ഖബറടക്കി ജലീലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. ഖബറടക്കം തീരുന്നത് വരെയാണ് ഹര്‍ത്താല്‍ ആചരിച്ചത്.
https://www.facebook.com/Malayalivartha























