എന്റെ ദൈവമേ..ഇവരൊക്കെയാണോ ഈ നാട് ഭരിക്കുന്നത്...! പിണറായി സഖാവേ ഇതെന്തൊരു കഷ്ടം.. കള്ളന്മാരല്ലാത്ത ഒന്നിനേയും കിട്ടിയില്ലേ മന്ത്രിസഭയില്‍ ചേര്‍ക്കാന്‍, ആശാനും മുഖ്യനും മരുമകനും എല്ലാം കണക്കാണല്ലോ....!!

പിണറായി വിജയന്റെ മന്ത്രി സഭയില്‍ ക്രിമിനല്‍കേസിലില്ലാത്ത ആരുമില്ലേ? കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ മൂക്കത്ത് വിരല്‍വെച്ച് ചോദിക്കുന്ന ചോദ്യമാണ് ഇത്. എന്തിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു ചോദ്യം എന്ന് ചിന്തിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഒരു കഥ പറയാം. കുറച്ചു ദിവസം മുമ്പ് മാധ്യമങ്ങളെല്ലാം ഒരു വാര്‍ത്ത പുറത്തുവിട്ടിരുന്നു.
അഞ്ചേരി ബേബി വധത്തില്‍ മുന്‍മന്ത്രിയായിരുന്ന എം.എം.മണി ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി എന്ന്. 1982 നവംബര്‍ 13ന് നടന്ന് ഈ കൊലപാതകം 2012ലാണ് മണിയാശാന്റെ തലയില്‍ വന്നുവീണത്. അല്ല സ്വയം വരുത്തിത്തീര്‍ത്തത്. പണ്ടേ വായില്‍വരുന്നത് വിളിച്ചു പറയുന്ന പ്രകൃതമായതിനാല്‍ ഇവിടേയും ചതിച്ചത് നാവ് തന്നെയാണ്. ഇപ്പോള്‍ കുറ്റവിമുക്തനായി രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തെ നാവില്‍ നിന്ന് വരുന്ന വാക്കുകള്‍ കാരണം അദ്ദേഹത്തെ ആരും പുണ്യാളനാക്കാനൊന്നും ശ്രമിക്കേണ്ടതില്ല.
ഇനി തലമൂത്ത ആള്‍ അവിടെ നില്‍ക്കട്ടെ.. നമുക്ക് ന്യൂ ജെനറേഷനിലേ ആക്രമണങ്ങളിലേക്ക് വരാം..കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പിഎ മുഹമ്മദ് റിയാസ്, അതായത് ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ മരുമകനുമായ അദ്ദേഹം ഡി.ഐ.ജി. ഓഫീസിലേക്ക് ഒരു മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെ ചെറിയ സംഘര്‍ഷം ഉണ്ടാവുകയും ട്രാഫിക് എസ്‌ഐ.യെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ജീപ്പ് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. അന്ന് ഡിവൈഎഫ്‌ഐ നേതാവായിരുന്നപ്പോഴുണ്ടായിരുന്ന ചോരത്തിളപ്പിലാണ് അദ്ദേഹം അങ്ങനെ ചെയ്തത്.
അതിനിടെ മന്ത്രിയാക്കാമെന്നുള്ള അമ്മായി അച്ഛന്റെ ഉറപ്പ് കിട്ടിയപ്പോള്‍ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനാകാനും നല്ലപിള്ള ചമയാനും റിയാസ് ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഗുരുതരമായി കേസുകള്‍ ഉള്ളവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല എന്നിരിക്കെ അതെല്ലാം തേച്ചുമാച്ച് കളയാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതിന്റെ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് റിയാസടക്കം ഇരുപതോളം പ്രതികളുള്ള ഈ കേസില്‍ ഹാജരായി ജാമ്യവും അദ്ദേഹം നേടിയിരുന്നു.
പിന്നെ രാഷ്ട്രീയക്കാരൊക്കെ ആകുമ്പോള്‍ അല്ലറച്ചില്ലറകേസൊക്കെ ഉണ്ടാകും എന്ന് പറയാന്‍ ആഗ്രഹിക്കുന്നവരോട് ഒരു കാര്യം, റിയാസിന് ഒരു കേസ് മാത്രമല്ല കേട്ടോ ഉള്ളത്. 2010ല്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോടുള്ള എയര്‍ ഇന്ത്യയുടെ ഓഫിസ് ഉപരോധിച്ചിരുന്നു. അന്ന് പൊതു മുതല്‍ നശിപ്പിച്ചതിന് മുഹമ്മദ് റിയാസും ടിവി രാജേഷും പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടു.
ലോങ്ങ് പെന്‍ഡിങ്ങ് കേസാണ് ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അതില്‍ ഒന്നാം പ്രതിയാണ് റിയാസ്. ഇത്തരത്തില്‍ ലോങ്ങ് പെന്‍ഡിങ്ങ് കേസില്‍ ഉള്‍പ്പെട്ടാല്‍ ഇത്തരക്കാരെ പിടികിട്ടാപ്പുള്ളിയായാണ് കണക്കാക്കുന്നത്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നിയമത്തിന് സാധിക്കും. ഇത്തരത്തിലുള്ള ഗുരുതര കേസുകളാണ് മുഹമ്മദ് റിയാസിന്റെ തലയിലുള്ളത്.
മാത്രമല്ല സമന്‍സ് അയയ്ക്കുമ്പോഴെല്ലാം കോടതിയില്‍ ഹാജരാവുകയും വേണം. നേരത്തെ പല സന്ദര്‍ഭങ്ങളിലും അദ്ദേഹം ഹാജരാകാതെ വന്നിട്ടുമുണ്ട്. കേസുകളും വിചാരണകളും തകൃതിയായി നടക്കുമ്പോള്‍ മന്ത്രി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അത് സര്‍ക്കാരിന് ഇരട്ടി തലവേദനയാകും എന്നതില്‍ സംശയമില്ല.
എന്തായാലും ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ കുടക്കീഴില്‍ വളര്‍ന്നുവരുന്നവര്‍ ആ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നുണ്ട്.മാത്രമല്ല കേരളത്തിലെ കാമ്പസുകളിലും അതിന്റെ അലയൊലികള്‍ ഉണ്ട് എന്നതും
പാര്‍ട്ടിക്കാര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
https://www.facebook.com/Malayalivartha



























