അഞ്ച് വർഷം കൊണ്ട് സ്ഥലം ഏറ്റെടുക്കൽ പോലും നടക്കില്ല; കേരളത്തിൽ അനുമതികിട്ടിയ പല പദ്ധതികളും പൂർത്തിയാക്കാനുണ്ട്; കെ റെയിലിന്റെ പേരിൽ സർക്കാർ അവതരിപ്പിക്കുന്നത് പെരുപ്പിച്ച കണക്കുകളാണ്; പഠനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രം തത്ത്വത്തിൽ അംഗീകാരം നൽകിയത്; രണ്ട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ സർക്കാരിന് ഇത് വരെ കഴിഞ്ഞിട്ടില്ല; പരിഹാസവുമായി മെട്രോമാൻ ഇ ശ്രീധരൻ

കെ റെയിലിനെതിരെ വൻ പ്രതിഷേധ സമരങ്ങളാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോളിതാ മുഖ്യമന്ത്രിയെ അക്ഷരാർത്ഥത്തിൽ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മെട്രോമാൻ ശ്രീധരൻ. നേരത്തെയും ഇദ്ദേഹം ഈ വിഷയത്തിൽ നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. രണ്ട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ സർക്കാരിന് ഇത് വരെ കഴിഞ്ഞിട്ടില്ല. അവരാണ് കെ റെയിൽ നടത്തുന്നതെന്നാണ് മെട്രോമന്റെ പരിഹാസം.
അഞ്ച് വർഷം കൊണ്ട് സ്ഥലം ഏറ്റെടുക്കൽ പോലും നടക്കില്ലെന്നും മെട്രോമാൻ ചൂണ്ടിക്കാട്ടി. സർക്കാരിന് ഇതുവരെ ലെറ്റ് മെട്രോ പദ്ധതിയിൽ പുരോഗതി വരുത്താൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കേരളത്തിൽ അനുമതികിട്ടിയ പല പദ്ധതികളും പൂർത്തിയാക്കാനുണ്ടെന്നും പക്ഷേ പഠനങ്ങൾ ഒന്നും നടത്താതെ സർക്കാർ കെ റെയിലുമായി മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം വിമർശിച്ചു . കെ റെയിലിന്റെ പേരിൽ സർക്കാർ അവതരിപ്പിക്കുന്നത് പെരുപ്പിച്ച കണക്കുകളാണ് .
പഠനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രം തത്ത്വത്തിൽ അംഗീകാരം നൽകിയതെന്നും അദ്ദേഹം പറഞ്ഞു . പക്ഷേ സർക്കാർ ശരിയായ ഗതാഗത പഠനം പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. സർവ്വേ കല്ല് സ്ഥാപിച്ചിട്ടു സാമൂഹികാഘാതം പഠിക്കേണ്ടുന്ന കാര്യമില്ല. കല്ലിടേണ്ടത് ഭൂമി ഏറ്റെടുക്കുന്ന സമയത്താണ് . റയിൽവേ ബോർഡ് കെ റെയിലിന്റെ അലൈൻമെന്റും പദ്ധതിയും അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഗൂഗിൾ മാപ്പൊക്കെ നോക്കി എന്തൊക്കെയോ ചെയ്യുകയാണ് ചെയ്യുന്നത് എന്നും പരിഹസിച്ചു .
മെട്രോയും കെ റെയിലും രണ്ട് പദ്ധതികളാണ്. അവ തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ല. സർക്കാരാണ് നിർമ്മിക്കുന്നതെങ്കിൽ 20 വർഷമെടുക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) പോലെയൊരു സ്ഥാപനമാണെങ്കിൽ 10 -12 വർഷം വേണമെന്നും അദേഹം പറഞ്ഞു . അഞ്ചുകൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പോലും കഴിയില്ല. ഇതോടെ ചെലവും വർദ്ധിക്കും. നിലവിലുള്ള സാഹചര്യത്തിൽ കേരളത്തിന് അത് താങ്ങാനാവില്ലെന്നും മെട്രോമാൻ ചൂണ്ടിക്കാണിച്ചു.
അതേസമയം കെ റയിലിനെതിരെ അദ്ദേഹം നേരത്തെയും വിമർശനം നടത്തിയിരുന്നു . സിൽവർ ലൈനിനായി തീർക്കുന്ന അതിരും മതിലും കേരളത്തെ പിളർക്കുമെന്ന് ഇ.ശ്രീധരൻ ചൂണ്ടിക്കാണിച്ചു . മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത് . സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. കെ റയിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർക്കുന്ന പദ്ധതിയാണ് .
ഭൂമി ഏറ്റെടുക്കുന്നതിലും പണം ലഭിക്കുന്നതിലും വ്യക്തത വരുന്നില്ല. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും ഇത് വരെ കണക്കാക്കിയിട്ടില്ല. കുടിയിറക്കലും പരിസ്ഥിതി നാശവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കെ റയിൽ പദ്ധതി സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ്. പദ്ധതി അനുമതി കിട്ടാൻ വേണ്ടി സർക്കാർ ചെലവ് ചുരുക്കി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . 95000കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതി .
https://www.facebook.com/Malayalivartha



























