ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തേക്ക് ഇറങ്ങിയവർ തമ്മിൽ സംഘർഷം; ബാറിനു മുന്നിലെ ഏറ്റു മുട്ടൽ കലാശിച്ചത് കൊലപാതകത്തിൽ; കറുകച്ചാൽ ഞാലിയാകുഴിയിൽ ബാറിനു മുന്നിൽ സംഘർഷം; തലയ്ക്കടിയേറ്റ യുവാവ് മരിച്ചു; മരിച്ചത് പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ജീവനക്കാരൻ

ഞാലിയാകുഴിയിലെ ബാറിനു മുന്നിൽ രാത്രിയിലുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഇലക്ട്രീഷ്യനായ പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസാണ് (40) മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ബാറിനു മുന്നിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഈ സംഘർഷത്തിലാണ് ജിനുവിന് തലയ്ക്കടിയേറ്റത്.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മദ്യപിച്ച ശേഷം പുറത്തേയ്ക്ക് എത്തിയ സംഘങ്ങൾ തമ്മിൽ ബാറിനു മുന്നിൽ ഏറ്റു മുട്ടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ആദ്യം പുറത്തിറങ്ങിയ ശേഷം ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.
തുടർന്ന്, ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ തലയ്ക്ക് അടിയേറ്റ ജിനു ബോധരഹിതനായി വീഴുകയായിരുന്നു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ചേർന്ന് ജിനുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ ലിൻസി. മക്കൾ - ജയ്ഡൻ, ജിയോൻ.
https://www.facebook.com/Malayalivartha



























