വില ഇങ്ങനെ കുതിച്ചത് എന്ത് ചെയ്യും? ഒരു ബൈക്കും അഞ്ച് ഗ്യാസ് സിലണ്ടറും ആറ്റിലേക്ക് വലിച്ചെറിഞ്ഞ് കേരള കോൺഗ്രസിന്റെ പ്രതിഷേധം; പാചക വാതകത്തിന്റെയും ഇന്ധനങ്ങളുടേയും വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നെന്ന് മോൻസ് ജോസഫ്, പ്രതിഷേധം ശക്തമാക്കാൻ തീരുമാനം
പാചകവാതക- ഇന്ധന വില ദിനംപ്രതി വർധിക്കുകയാണ്. ഇതിനെതിരെ ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും ആറ്റിൽ ഒഴുക്കി പ്രതിഷേധം ശക്തമാകുന്നു. കേരള കോൺഗ്രസിന്റെ നേതൃത്വത്തിലാണ് കോട്ടയം ചെങ്ങളത്ത് വ്യത്യസ്തമായ ഇത്തരത്തിൽ പ്രതിഷേധം നടന്നത്. മോൻസ് ജോസഫ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യുകയുണ്ടായി.
ഒരു ബൈക്കും അഞ്ച് ഗ്യാസ് സിലണ്ടറും ആറ്റിലേക്ക് വലിച്ചെറിഞ്ഞായിരുന്നു കേരള കോൺഗ്രസ് പ്രതിഷേധം നടത്തിയിരിക്കുന്നത്. വില വർദ്ധനവ് ജനങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി കേരള കോൺഗ്രസ് രംഗത്ത് എത്തിയത്.
അതോടൊപ്പം തന്നെ പാചക വാതകത്തിന്റെയും ഇന്ധനങ്ങളുടേയും വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് മോൻസ് ജോസഫ് പറഞ്ഞു. കോട്ടയം ചെങ്ങളത്ത് നടത്തിയ പ്രതിഷേധ പരിപാടിയിൽ കേരള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കുകയുണ്ടായി. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കേരള കോൺഗ്രസിന്റെ തീരുമാനം എന്നത്.
അതേസമയം, രാജ്യത്ത് സാധാരണക്കാരെ വളച്ച് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ് . പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 9.15 രൂപയും ഡീസലിന് 8.81 രൂപയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 115.54 രൂപയാണ് ഇന്നത്തെ നിരക്ക്. കൊച്ചി 113.46 രൂപ, കോഴിക്കോട് 113.63 രൂപ. ഡീസല്‍ ലിറ്ററിന് 102.25 രൂപയാണ് ഇന്ന് തിരുവനന്തപുരത്തെ നിരക്ക്. കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 100 കടന്നു. കൊച്ചിയില്‍ 100.40 രൂപയും കോഴിക്കോട് 100.58 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ വില ഇങ്ങനെ...ഡല്‍ഹിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 103.41 രൂപയും ലിറ്ററിന് 94.67 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 118.41 രൂപയും 102.64 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 108.96 രൂപയും ഡീസല്‍ വില 99.04 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില ലിറ്ററിന് 113.03 രൂപയും ഡീസലിന് 97.82 രൂപയുമാണ്.
അതോടൊപ്പം തന്നെ ഡീസൽ വിലവർധനയ്‌ക്കെതിരെ കെ.എസ്.ആർ.ടിസി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിച്ചേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ വില നിർണ്ണയ സംവിധാനം സംബന്ധിച്ച് രേഖാമൂലം മറുപടി അറിയിക്കാൻ എണ്ണക്കമ്പനികളോടും ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടിരുന്നു.
കെ.എസ്.ആർ.ടിസിയ്ക്കുള്ള ഡീസലിന്റെ വില ലിറ്ററിന് 21 രൂപ 10 പൈസ വർധിച്ച എണ്ണക്കമ്പനികളുടെ നടപടി കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരുന്നു കെ.എസ്.ആർ.ടി.സിയ്ക്കുള്ള ഡീസൽ വിലയിൽ കമ്പനികൾ വർധന വരുത്തിയത്.
ഈ നടപടി വിവേചനപരവും അന്യായവുമാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം. എണ്ണക്കമ്പനികളുടെ വില വർധനാ നടപടി സ്റ്റേ ചെയ്യണമെന്ന കെ.എസ് ആർ .ടി.സിയുടെ ആവശ്യം കോടതി നേരത്തെ നിരസിച്ചിരുന്നു
https://www.facebook.com/Malayalivartha



























