ആലപ്പുഴയില്‍ ബൈക്കിലെത്തി സ്‌കൂട്ടര്‍ യാത്രികയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞ കേസില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവ് പിടിയില്‍

ആലപ്പുഴയില്‍ ബൈക്കിലെത്തി സ്‌കൂട്ടര്‍ യാ്ത്രികയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞ കേസില്‍ യുവാവ് പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പ്രവീണ്‍ ആണ് അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാലരാമപുരം സ്വദേശി ഹക്കീമിനെ കഴിഞ്ഞാഴ്ച പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
മാര്‍ച്ച് 19നാണ് ആലപ്പുഴ കാര്‍ത്തികപ്പള്ളി ജംഗ്ഷന് സമീപത്തായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നിഷയെന്ന യുവതിയുടെ അഞ്ചര പവന്‍ സ്വര്‍ണമാല ബൈക്കിലെത്തിയ മോഷ്ടാക്കള്‍ പൊട്ടിച്ച് കടന്നുകളഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
അതേസമയം പാലക്കാട് പകല്‍ സ്‌കൂട്ടറില്‍ കറങ്ങി പട്ടണത്തിലും പരിസരത്തും പശുക്കളുള്ള വീടുകള്‍ കണ്ടെത്തി രാത്രിയില്‍ തൊഴുത്തുകളില്‍ നിന്ന് പശുക്കളെ കടത്തുക പതിവാക്കിയവര്‍ പിടിയില്‍, നിരന്തരം പശുക്കളെ കാണാനില്ലെന്ന പരാതിയായതോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയടക്കം മൂന്നു പേര്‍ പിടിയിലായത്.
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ് (27) എന്നിവരാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇന്നലെ ശേഖരീപുരം ഭാഗത്ത് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുകയായിരുന്നു.
നിരന്തരം പശുവിനെ കാണാനില്ലെന്ന ആളുകളുടെ പരാതിയെ തുടര്‍ന്ന് മുഹമ്മദ് ഹാഫിഫും അന്‍സീനയും പകല്‍ സ്‌കൂട്ടറില്‍ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടുവെക്കുകയും മറ്റുരണ്ടുപേര്‍ക്കൊപ്പം രാത്രിയിലെയെത്തി തൊഴുത്തില്‍നിന്ന് പശുകളെ അഴിച്ചുകൊണ്ടുപോകുകയുമാണ് ഇവരുടെ പതിവെന്ന് പോലീസ് .
https://www.facebook.com/Malayalivartha



























