എ സി ഹോട്ടലിൽ താൻ കഴിച്ച അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും പണം കൂടുതലാണെന്ന് പറഞ്ഞ് പണം കൊടുക്കാതെ പോരാട്ടം നടത്തിയ സഖാവ് ചിത്തരഞ്ജൻ എം എൽ എ; കേരള ബാങ്കിൽ നിന്നുമെടുത്ത ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ പേരിൽ മാതാപിതാക്കൾ ആശുപത്രിയിൽ കഴിയവെ വീട് ജപ്തി ചെയ്യപ്പെട്ട് തെരുവിലിറക്കി വിടപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയ ഡോ. മാത്യു കുഴൽ നാടൻ എം എൽ എ; രണ്ട് ജനപ്രതിനിധികൾ;രണ്ട് പ്രസ്ഥാനം; രണ്ട് സംസ്കാരം; രണ്ട് പോരാട്ടം; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കഴിഞ്ഞ ദിവസമായിരുന്നു കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെ പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കിയത്. അദ്ദേഹത്തെ പിന്തുണച്ചും എതിര്‍ത്തും ആളുകൾ രംഗത്ത് വന്നിരുന്നു . പരാതി നല്‍കിയ എംഎല്‍എ പണം നല്‍കിയിരുന്നില്ല എന്ന് ഹോട്ടലുടമ പറഞ്ഞതിന്റെ പത്രകട്ടിംഗ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു .
എ സി ഹോട്ടലിൽ താൻ കഴിച്ച അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും പണം കൂടുതലാണെന്ന് പറഞ്ഞ് പണം കൊടുക്കാതെ പോരാട്ടം നടത്തിയ സഖാവ് ചിത്തരഞ്ജനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നിരിക്കുകയാണ് . അദ്ദേഹത്തിന്റെ വിമർശന വാക്കുകൾ ഇങ്ങനെ; എ സി ഹോട്ടലിൽ താൻ കഴിച്ച അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും പണം കൂടുതലാണെന്ന് പറഞ്ഞ് പണം കൊടുക്കാതെ പോരാട്ടം നടത്തിയ സഖാവ് ചിത്തരഞ്ജൻ എം എൽ എ ...
കേരള ബാങ്കിൽ നിന്നുമെടുത്ത ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ പേരിൽ മാതാപിതാക്കൾ ആശുപത്രിയിൽ കഴിയവെ വീട് ജപ്തി ചെയ്യപ്പെട്ട് തെരുവിലിറക്കി വിടപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയ ഡോ. മാത്യു കുഴൽ നാടൻ എം എൽ എ...രണ്ട് ജനപ്രതിനിധികൾരണ്ട് പ്രസ്ഥാനം രണ്ട് സംസ്കാരം രണ്ട് പോരാട്ടം.....
സന്ദീപ് വചസ്പതിയും ഈ വിഷയത്തിൽ തന്റെ വിമർശനം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി പറയിച്ചതാണോ എന്നറിയില്ല. എംഎൽഎ ഭക്ഷണത്തിന്റെ പണം തന്നു എന്ന് ഹോട്ടൽ ഉടമസ്ഥൻ വിശദീകരിച്ച വീഡിയോ കാണാനിടയായി. അതിനാൽ ആലപ്പുഴ എംഎൽഎ, പി. പി ചിത്തരഞ്ജനെതിരായ എഫ്ബി പോസ്റ്റ് പിൻ വലിക്കുകയാണ്. കമ്മ്യൂണിസ്റ്റുകളിൽ നിന്ന് ഈ മാന്യത പ്രതീക്ഷിക്കുന്നില്ല എങ്കിലും....
https://www.facebook.com/Malayalivartha



























