ഓപ്പറേഷന് പി ഹണ്ട്.. 14 പേര്‍ അറസ്റ്റില്‍... 448 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത് ഇന്റര്‍ പോളിന്റെ സഹായത്തോടെ കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരാണ് പിടിയിലായത്, 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 267 തൊണ്ടി മുതലുകള്‍ പിടിച്ചെടുത്തു

ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന പരിശോധനയില്‍ 14 പേര്‍ അറസ്റ്റിലായി. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് 448 കേന്ദ്രങ്ങളിലായി റെയ്ഡ് നടന്നത്. 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മൊബൈല്‍ ഫോണ്‍, ലാപ്പ്‌ടോപ്പ് ഉള്‍പ്പടെ 267 തൊണ്ടിമുതലുകള്‍ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായത്.
കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്.
സംസ്ഥാനത്തെ പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളോളമായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണിത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്. നിരീക്ഷണത്തിലുള്ളവരുടെ വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് വ്യക്തമാക്കി പൊലീസ് .
https://www.facebook.com/Malayalivartha



























