പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍... താഴെത്തട്ടില്‍ നടപടി സ്വീകരിച്ച് വിഷയം ഒതുക്കാമെന്നുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോകില്ല എന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത്

പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍.താഴെത്തട്ടില്‍ നടപടി സ്വീകരിച്ച് വിഷയം ഒതുക്കാമെന്നുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോകില്ല എന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമന സേന പരിശീലനം നല്‍കിയത് ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ ആണെന്ന് വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഫയര്‍ ഫോഴ്സ് മേധാവി ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മാത്രം തീരുമാനമാണ് ഇതെന്ന് വിശ്വസിക്കുന്നില്ല. പരിശീലനം ആര്‍ക്ക് നല്‍കുന്നു എന്നുള്ളത് പ്രധാനമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
സിവില്‍ ഡിഫന്‍സ് നിമയം അനുസരിച്ച് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാമെന്ന് വ്യവസ്ഥയുണ്ട്. അപകടമുണ്ടാകുമ്പോള്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള പരിശീലമാണ് നല്‍കുന്നത്.
എന്നാല്‍ പരിശീലനം നല്‍കുന്നതിന് മുന്‍പ് അവര്‍ എന്തിന് ഈ പരിശീലനം ഉപയോഗിക്കും എന്നതില്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലാപം ഉണ്ടാക്കാന്‍ വേണ്ടിയാണോ എന്ന് പരിശോധിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ട്രെയിനിംഗ് പോളിസിയുടെ ഭാഗമായാണോ പരിശീലനം നല്‍കിയതെന്ന് അന്വേഷിക്കേണ്ടിയതായുണ്ട്. അങ്ങെനെയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരില്ല. പരിശീലനം നല്‍കുന്നത് മേലുദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കും. അല്ലാതെ പരിശീലനം നല്‍കാനാകില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. അതേസമയം അഗ്നിരക്ഷാ സേന പരിശീലനം നല്‍കിയ സംഭവത്തില്‍ ഡിജിപി ബി. സന്ധ്യ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
ഫയര്‍ ഫോഴ്സിന് ഗുരുതരവീഴ്ചയാണെന്ന് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ നടപടിയ്ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആര്‍എഫ്ഒ, ജില്ലാ ഫയര്‍ഫോഴ്സ് ഓഫീസര്‍, പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കഴിഞ്ഞ മാസം 30ാം തീയതിയാണ് ആലുവയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും യുഡിഎഫും രംഗത്ത് വന്നിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയെന്നത് ഗൗരവതരമായി അന്വേഷിക്കേണ്ട വിഷയമാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു . ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ താല്‍ക്കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി താലോലിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന് പേരിട്ട് പിണറായി വിജയന്‍ നടത്തുന്നത് മത പ്രീണനമാണ്.
അതിന് വേണ്ടി ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളുടെ ഭാഗമാണിത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.ഇതിന് മുന്‍പും ഈ സംഘടനകള്‍ പൊലീസില്‍ കടന്നുകയറി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ആദ്യം ഈ പ്രീണന നയം സി.പി.എം അവസാനിപ്പിക്കണം. താക്കോല്‍ സ്ഥാനങ്ങളിലേക്ക് ആളുകളെ പോസ്റ്റ് ചെയ്യുന്നത് സി.പി.എമ്മാണ്. ഇതോടെ പൊലീസിന്റെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ നഷ്ടമായി. എല്ലാം പാര്‍ട്ടി നേതാക്കള്‍ക്ക് വിട്ടുകൊടുത്തതാണ് ഇതിന് കാരണം. അതുകൊണ്ടാണ് പൊലീസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നത്. ഇത് അപകടകരമായി സ്ഥിതിവിശേഷമാണ് എന്നും വി.ഡി സതീശന്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ ദേശീയ തലത്തില്‍ പ്രതിഷേധം ഉയരുന്നു.കേരളത്തില്‍ അധികാരത്തിലിരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്ന ന്യൂനപക്ഷ പ്രീണനത്തിന്റെ ഏറ്റവും വികൃതമായ മുഖം എന്നാണ് വിശ്വ ഹിന്ദു പരിഷത് അദ്യക്ഷന്‍ അലോക് കുമാര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.അതേസമയം സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി,ബിജെപി തുടങ്ങിയ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നതോടെ സിപിഎം പ്രതിരോധത്തിലാവുകയാണ്.വി.എച്ച്.പി സെക്രട്ടറി ജെനെറല്‍ മിലിന്ദ് പരാന്ദേ രൂക്ഷമായ ഭാഷയിലാണ് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.ന്യൂന പക്ഷ പ്രീണനത്തിന്റെ മോശം ഉദാഹരണം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.നിരവധി സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് കേരളത്തിലെ ഫയര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് കാര്‍ക്ക് പരിശീലനം നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി,
അതേസമയം പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ ഫോഴ്സ് പരിശീലനം നല്‍കിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മത മൗലിക വാദ സംഘടനകളാണ് കൊലപാതകത്തിന് പിന്നില്‍.ഈ അന്വേഷണത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്ന സമാന സ്വഭാവമുള്ള കൊലപാതകങ്ങളുടെ വിവരങ്ങളും എന്‍.ഐ.എ സംഘം ശേഖരിച്ചിട്ടുണ്ട്.പോപ്പുലര്‍ ഫ്രണ്ട് പ്രതികൂട്ടില്‍ നില്‍ക്കുന്ന കൊലപാതകങ്ങളുടെ വിവരങ്ങള്‍ എന്‍.ഐ.എ ശേഖരിക്കുമ്പോള്‍ ഫയര്‍ ഫോഴ്സിന്റെ പരിശീലനം സംബന്ധിച്ച വിവരങ്ങളും അവര്‍ ശേഖരിക്കും.
അതിനിടെ ആലുവയിലെ വിവാദ പരിശീലനവുമായി ബന്ധപ്പെട്ട് രണ്ട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ കെ.കെ. ഷൈജുവിനെയും ജില്ലാ ഫയര്‍ ഓഫീസര്‍ ജെ.എസ്.ജോഗിയെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























